Asianet News MalayalamAsianet News Malayalam

അക്രമകാരികളായ വന്യജീവികളെ നേരിടുന്നതിൽ പഞ്ചായത്തുകൾക്ക് തീരുമാനമെടുക്കാം: കേന്ദ്രം

വന്യജീവികളാൽ വരുന്ന ആക്രമണം ഒഴിവാക്കാൻ പ്രതിരോധ നടപടികൾക്ക് വിവിധ വകുപ്പുകൾ ചേർന്ന് സമിതി രൂപീകരിക്കണം. മുഴുവൻ സമയ കൺട്രോൾ റൂം, മുന്നറിയിപ്പ് സംവിധാനം എന്നിവ ഏർപ്പെടുത്തണം. 

central govt approves advisory for management of human wildlife conflict across the country
Author
New Delhi, First Published Jan 6, 2021, 10:35 PM IST

ദില്ലി: വനാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മേഖലകളിൽ വന്യജീവികളുടെ ആക്രമണം ഉണ്ടായാൽ വേണ്ട തീരുമാനമെടുക്കാൻ പഞ്ചായത്തധികൃതർക്ക് അധികാരം നൽകി കേന്ദ്ര സർക്കാരിന്‍റെ പുതിയ മാർഗ നിർദേശം. ആക്രമണകാരികളായ വന്യമൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിൽ പഞ്ചായത്തുകൾക്ക് തീരുമാനമെടുക്കാം. 

വന്യ ജീവി ആക്രമണത്തിൽ വിളകൾ നഷ്ടമാകുന്നവർക്ക് പ്രധാനമന്ത്രി വിള ഇൻഷൂറൻസ് വഴി സഹായം ലഭ്യമാക്കണം. നഷ്ടപരിഹാരത്തിന്റെ ഒരു വിഹിതം 24 മണിക്കൂറിനകം നൽകുകയും വേണം. വന്യജീവികളുടെ ആക്രമണം  ഒഴിവാക്കാൻ പ്രതിരോധ നടപടികൾക്ക് വിവിധ വകുപ്പുകൾ ചേർന്ന് സമിതി രൂപീകരിക്കണം. മുഴുവൻ സമയ കൺട്രോൾ റൂം, മുന്നറിയിപ്പ് സംവിധാനം എന്നിവ ഏർപ്പെടുത്തണം. 

ഇതു സംബന്ധിച്ച് ദേശീയ വന്യജീവി ബോർഡ് സമിതി നൽകിയ ശുപാർശകൾ അംഗീകരിച്ചുകൊണ്ടാണ് കേന്ദ്രസർക്കാരിന്‍റെ പുതിയ മാർഗനിർദേശം. 

Follow Us:
Download App:
  • android
  • ios