തിരികെയെത്തിക്കേണ്ടത് ലോക്ക്ഡൗണിനു മുമ്പ് പോയി കുടുങ്ങിയവരെ മാത്രമാണ്. സ്ഥിരതാമസക്കാർ മടക്കയാത്രക്ക് കാത്തിരിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.

ദില്ലി: ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയവരുടെ മടക്കയാത്ര സംബന്ധിച്ച് വിശദീകരണവുമായി കേന്ദ്രസർക്കാർ. തിരികെയെത്തിക്കേണ്ടത് ലോക്ക്ഡൗണിനു മുമ്പ് പോയി കുടുങ്ങിയവരെ മാത്രമാണ്. സ്ഥിരതാമസക്കാർ മടക്കയാത്രക്ക് കാത്തിരിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തിലൂടെയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്. നേരത്തെ ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പടെയുള്ളവരെ സംബന്ധിച്ചുള്ള വിശദീകരണം കേന്ദ്രം നൽകിയിരുന്നു. തൊഴിലാളികൾ, വിദ്യാർത്ഥികൾ, തീർത്ഥാടകർ തുടങ്ങിയവരെയെല്ലാം തിരിച്ചുകൊണ്ടുവരാൻ സംസ്ഥാനങ്ങൾക്ക് കഴിയും. ഇതിനു വേണ്ടി പ്രത്യേകമായി ട്രെയിനുകൾ ഉപയോ​ഗിക്കാമെന്നും കേന്ദ്രം മാർ​ഗനിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിനു പുറമേ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ മറ്റുള്ളവർ എന്ന് കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ അന്യസംസ്ഥാനങ്ങളിൽ തൊഴിൽ ചെയ്തു ജീവിക്കുന്നവർ ഉൾപ്പെടില്ലെന്നാണ് കേന്ദ്രം ഇപ്പോൾ വിശദീകരിച്ചിരിക്കുന്നത്.