Asianet News MalayalamAsianet News Malayalam

കേന്ദ്ര തൊഴില്‍ വകുപ്പിന്‍റെ 'ശ്രാം പുരസ്കാരം' മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പനിയിലെ സ്ത്രീതൊഴിലാളികള്‍ക്ക്

പുരുഷന്മാര്‍ക്ക് ശ്രാം ശ്രീയും സ്ത്രീകള്‍ക്ക് ശ്രാം ദേവി പുരസ്കാരവുമാണ് സമ്മാനിക്കുക. പൊതു സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കായി 1947 മുതല്‍ പ്രാബല്യത്തിലുള്ള അവാര്‍ഡാണിത്. 

Central Labor Departments Shram Award for women workers in Munnar Kannan Devan Company
Author
Thiruvananthapuram, First Published Aug 18, 2021, 4:11 PM IST


ഇടുക്കി:  കേന്ദ്ര തൊഴില്‍ വകുപ്പിന്‍റെ പ്രധാനമന്ത്രി ശ്രാം പുരസ്‌കാരം വീണ്ടും മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പനിയിലെ സ്ത്രീതൊഴിലാളികള്‍ക്ക്. ചെണ്ടുവാരൈ പി ആര്‍ ഡിവിഷന്‍ എസ്റ്റേറ്റിലെ മഹേശ്വരി, നയമക്കാട് എസ്റ്റേറ്റ് കന്നിമല ടോപ്പ് ഡിവിഷന്‍ രാജേശ്വരി എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. ഇത് രണ്ടാം തവണയാണ് കണ്ണന്‍ ദേവന്‍ കമ്പനിയിലെ സ്ത്രീതൊഴിലാളിക്ക് തൊഴില്‍ വകുപ്പിന്‍റെ അംഗീകാരം ലഭിക്കുന്നത്. 

തൊഴില്‍ മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണ് ശ്രാം പുരസ്‌കാരം. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇവര്‍ നടത്തിയ പ്രകടനങ്ങള്‍ തൊഴിവകുപ്പിനെ കമ്പനി രേഖമൂലം അറിയിക്കുകയും അതിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര തൊഴില്‍ വകുപ്പ് വ്യക്തികളെ തെരഞ്ഞെടുക്കുകയുമാണ് ചെയ്യുന്നത്. പുരുഷന്മാര്‍ക്ക് ശ്രാം ശ്രീയും സ്ത്രീകള്‍ക്ക് ശ്രാം ദേവി പുരസ്കാരവുമാണ് സമ്മാനിക്കുക. പൊതു സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കായി 1947 മുതല്‍ പ്രാബല്യത്തിലുള്ള അവാര്‍ഡാണിത്. 

 

Central Labor Departments Shram Award for women workers in Munnar Kannan Devan Company

 

മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പനിയിലെ ചെണ്ടുവാരൈ പി ആര്‍ ഡിവിഷനില്‍ മഹേശ്വരി, കന്നിമല ടോപ്പ് ഡിവിഷനില്‍ രാജേശ്വരി എന്നിവരെ ഇത്തവണത്തെ ശ്രാം പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.  40,000 രൂപയും പ്രശംസി പത്രവുമാണ് അവാര്‍ഡായി നല്‍കുന്നത്. 48 വയസുള്ള മഹേശ്വരി 1993 ലാണ് തെയിലത്തോട്ടത്തില്‍ ജോലി ആരംഭിച്ചത്. അന്ന് മുതല്‍ ഇന്നുവരെ കമ്പിനിയുടെ നിര്‍ദ്ദേശപ്രകാരം ഇവര്‍ കൊളുന്ത് ക്യത്യമായി എടുത്ത് നല്‍കിയിരുന്നു. 

37 വയസുള്ള രാജേശ്വരി 2012 ലാണ്  കന്നിമല എസ്റ്റേറ്റില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ഇവര്‍ ഒരു ദിവസം 98 കിലോ കൊളുന്തുവരെ നുള്ളുന്നുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പനിയിലെ വസിയെന്ന തൊഴിലാളിക്ക് 2014 ല്‍ തൊഴില്‍ വകുപ്പിന്‍റെ അവാര്‍ഡ് ലഭിച്ചിരുന്നു. രണ്ടാം തവണയും അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അവരുടെ കഠിനാധ്വാനമാണ് പുരസ്‌കാരത്തിന് അര്‍ഹത ലഭിക്കാന്‍ കാരണമായതെന്നും മാനേജര്‍ ജേക്കപ്പ് ചാക്കോ, സുനില്‍ തങ്കപ്പ എന്നിവര്‍ പറഞ്ഞു. ജോലി കഴിഞ്ഞ ശേഷം കമ്പനിയുടെ പൊതുകാര്യങ്ങളിലും വീട്ടിലെ അടുക്കളത്തോട്ടങ്ങളിലും ഇരുവരും സജീവമാണെന്നും വെല്‍ഫയര്‍ ഓഫീസര്‍മാരായ സെലിന്‍ മേരി- പീറ്റര്‍ എന്നിവര്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios