സിപിഎമ്മിന്‍റെ കൊലപാതക രാഷ്ട്രീയത്തിനെതിരെയാണ് താൻ പാർലമെന്റിൽ നിരന്തരം ശബ്ദം ഉയർത്തിയതെന്നും, സംസ്ഥാനങ്ങള്‍ ആര് ഭരിക്കുന്നുവെന്ന് നോക്കിയാകില്ല പ്രവര്‍ത്തനമെന്നും മന്ത്രി.

ദില്ലി: സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി മീനാക്ഷി ലേഖി. വിദേശ കാര്യമന്ത്രാലയത്തേക്കാള്‍ ധന ആഭ്യന്തര മന്ത്രാലയങ്ങളാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നതെന്നും മീനാക്ഷി ലേഖി ലേഖി ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

സിപിഎമ്മിന്‍റെ കൊലപാതക രാഷ്ട്രീയത്തിനെതിരെയാണ് താൻ പാർലമെന്റിൽ നിരന്തരം ശബ്ദം ഉയർത്തിയതെന്നും, സംസ്ഥാനങ്ങള്‍ ആര് ഭരിക്കുന്നുവെന്ന് നോക്കിയാകില്ല തന്‍റെ പ്രവർത്തനമെന്നും മീനാക്ഷി ലേഖി വ്യക്തമാക്കി. കേരളത്തിലെ പ്രവാസികളുടെ ക്ഷേമത്തിനടക്കം പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona