Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്‍റെ ശക്തമായ തിരിച്ചുവരവ്; കണക്കുകള്‍ നിരത്തി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ വിവിധ ആശ്വാസ പദ്ധതികളുടെ ബലത്തില്‍ കാര്‍ഷിക മേഖല കൊവിഡ് ബാധിക്കുന്നതിന് മുന്‍പുള്ള കാലത്തേക്കാള്‍ വളരെ വേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്. 

central minister rajeev chandrasekhar on india's economy come back with facts and figures
Author
New Delhi, First Published Sep 2, 2021, 10:15 AM IST

ദില്ലി: രാജ്യം ശക്തമായി സാമ്പത്തിക രംഗത്ത് തിരിച്ചുവരുകയാണെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഏപ്രില്‍ ജൂണ്‍ പാദത്തില്‍ രാജ്യത്തിന്‍റെ മൊത്ത ആഭ്യന്തര ഉത്പാദനം റെക്കോഡ് നേട്ടമാണ് ഉണ്ടാക്കിയത് എന്ന് സഹമന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ ജിഡിപി പ്രതീക്ഷിച്ച 20 ശതമാനം വാര്‍ഷിക വളര്‍ച്ച കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചിട്ടും നേടിയെന്ന് രാജീവ് ചന്ദ്രശേഖര്‍ പറയുന്നു. 

നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ വിവിധ ആശ്വാസ പദ്ധതികളുടെ ബലത്തില്‍ കാര്‍ഷിക മേഖല കാര്‍ഷിക മേഖല കൊവിഡ് ബാധിക്കുന്നതിന് മുന്‍പുള്ള കാലത്തേക്കാള്‍. കൊവിഡിന് മുന്‍പുള്ള കാലത്തേക്കാള്‍ പിന്നിലാണെങ്കിലും വ്യാവസായിക രംഗത്ത് ശക്തമായ തിരിച്ചുവരവാണ് കാണുവാന്‍ സാധിക്കുന്നത്. രണ്ടാം തരംഗം വന്നതാണ് ഈ മേഖലയിലെ വലിയ തിരിച്ചുവരവ് വൈകിപ്പിച്ചത്. പുതിയ കമ്പനികള്‍ കൂടുതലായി രൂപീകരിക്കപ്പെടുന്ന കന്പനികളുടെ റെക്കോഡ് എണ്ണം ഈ മേഖലയിലെ തിരിച്ചുവരവിന്‍റെ സൂചനയാണ്.

മൂന്നാം തരംഗം ഒഴിവാക്കുകയും, ഈ വേഗത സാമ്പത്തിക രംഗത്ത് തുടരുകയും ചെയ്യുക എന്നത് രാജ്യത്തിന്‍റെ വെല്ലുവിളിയാണ്. രാജ്യത്തിന്‍റെ മൊത്തം സാമ്പത്തിക രംഗത്തെ ആദ്യത്തെ രണ്ട് കൊവിഡ് തരംഗങ്ങള്‍ ബാധിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ തുടര്‍ച്ചയായ രണ്ട് വര്‍ഷം ഒരു കമ്പനി നഷ്ടത്തിലായാല്‍ നാം അത് പരിഹരിക്കാന്‍ കഠിനാദ്ധ്വാനം ചെയ്യണം.

രാജ്യത്തെ നികുതി ശേഖരണം 18 കൊല്ലത്തിനിടെ ഏറ്റവും കൂടിയതാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ ഏഴുവര്‍ഷത്തെ നരേന്ദ്രമോദി സര്‍ക്കാറിന്‍റെ നയങ്ങള്‍ രാജ്യത്തെ സാമ്പത്തി രംഗത്തെ പുരോഗമനപരവും, വൈവിദ്ധ്യപൂര്‍ണ്ണമായതുമാക്കി- കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios