ഗോകര്‍ണത്തേക്കുള്ള യാത്രക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുകയായിരുന്നു. അങ്കോളയിൽ വച്ചാണ് അപകടമുണ്ടായത്. 

കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപദ് വൈ നായികും കുടുംബവും ദക്ഷിണ കന്നടയിൽ അപകടത്തിൽപെട്ടു. കേന്ദ്രമന്ത്രിയുടെ ഭാര്യ മരിച്ചു. മന്ത്രിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോകര്‍ണത്തേക്കുള്ള യാത്രക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുകയായിരുന്നു. അങ്കോളയിൽ വച്ചാണ് അപകടമുണ്ടായത്. മന്ത്രിയുടെപിഎയ്ക്കും പരിക്കേറ്റിട്ടുണ്ട്. 

Scroll to load tweet…

മന്ത്രിയെ ഗോവയിലെ ആശുപത്രിയിലേക്ക് മാറ്റി. പ്രധാനമന്ത്രി ഗോവ മുഖ്യമന്ത്രിയെ വിളിച്ചു ചികിത്സയ്ക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ ആവശ്യപ്പെട്ടതായി എഎന്‍ഐ റിപ്പോര്‍ട്ട്.