ഒരു പദ്ധതി മാത്രം തെരഞ്ഞെടുത്താണ് ഹര്‍ജിക്കാരൻ കോടതിയെ സമീപിച്ചിരിക്കുന്നതെന്ന ഹൈക്കോടതി പരാമര്‍ശം സുപ്രീംകോടതിയും ഇത് ആവര്‍ത്തിച്ചു.

ദില്ലി: സെൻട്രൽ വിസ്ത പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ നിര്‍ത്തിവെക്കണമെന്ന ഹര്‍ജി സുപ്രീംകോടതിയും തള്ളി. രണ്ടാം കൊവിഡ് തരംഗത്തിനിടയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് നിര്‍മ്മാണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഒരു പദ്ധതി മാത്രം തെരഞ്ഞെടുത്താണ് ഹര്‍ജിക്കാരൻ കോടതിയെ സമീപിച്ചിരിക്കുന്നതെന്ന ഹൈക്കോടതി പരാമര്‍ശം സുപ്രീംകോടതിയും ആവര്‍ത്തിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ കര്‍ശനമായി പാലിച്ചാണ് നിര്‍മ്മാണമെന്ന് സര്‍ക്കാരും നിര്‍മ്മാണ കമ്പനിയും അറിയിച്ചിട്ടുണ്ട്. അത് കണക്കിലെടുത്ത് ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona