അതിഥി തൊഴിലാളികൾ, വിനോദസഞ്ചാരികൾ, വിദ്യാർത്ഥികൾ, തീർത്ഥാടകർ എന്നിവരെയും കൊണ്ടുപോകാം. കുടുങ്ങിക്കിടക്കുന്ന മറ്റുള്ളവരെയും ട്രെയിനുകളിൽ കൊണ്ടുപോകാൻ അനുമതി.

ദില്ലി: ലോക്ക് ഡൗണിനെ തുടർന്ന് ഇതരസംസ്ഥാനങ്ങളി‍ൽ കുടുങ്ങിക്കിടക്കുന്നവരെ ട്രെയിനുകളിൽ കൊണ്ടുപോകാൻ അനുമതി നൽകി കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. അതിഥി തൊഴിലാളികൾ, വിനോദസഞ്ചാരികൾ, വിദ്യാർത്ഥികൾ, തീർത്ഥാടകർ എന്നിവരെയും കൊണ്ടുപോകാം. കുടുങ്ങിക്കിടക്കുന്ന മറ്റുള്ളവരെയും ട്രെയിനുകളിൽ കൊണ്ടുപോകാൻ അനുമതിയായിട്ടുണ്ട്. ഇതിനുള്ള ട്രെയിന് ടിക്കറ്റ് വിതരണത്തിനായി റെയിൽവേ മാർഗ്ഗനിർദ്ദേശമിറക്കും.

അതേസമയം, കേരളത്തിലുള്ള അതിഥി തൊഴിലാളികള്‍ക്കായി, പ്രധാന സ്റ്റേഷനുകളില്‍ നിന്ന് നാളെ അഞ്ച് ട്രെയിന്‍ പുറപ്പെടുമെന്ന് ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേഹ്ത്ത അറിയിച്ചു. ആരും തിരക്ക് കൂട്ടരുതെന്നും ക്രമസമാധാന പ്രശ്നം ഉണ്ടായാൽ സര്‍വ്വീസ് നിര്‍ത്തുമെന്നും ആഭ്യന്തര സെക്രട്ടറി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ആലുവയിൽ നിന്ന് ഭുവനേശ്വറിലേക്കാണ് ആദ്യ സ‌‌ർവ്വീസ് നടത്തുന്നത്. ട്രെയിൻ ഇന്ന് വൈകിട്ട് 6ന് പുറപ്പെടും. ഇന്ന് ഒരു ട്രെയിൻ മാത്രമാണ് സർവീസ് നടത്തുക. ഒഡീഷയിൽ നിന്നുള്ള തൊഴിലാളികളെയാവും കൊണ്ടുപോവുക. 1200 പേരെ കൊണ്ടു പോകാനാണ് തീരുമാനം. വിവിധ 
ക്യാമ്പുകളിൽ നിന്നായി പോകേണ്ടവരെ പൊലീസ് സ്റ്റേഷനിലെത്തിക്കും.

Also Read: 'അതിഥി തൊഴിലാളികള്‍ക്കായി കൂടുതല്‍ ട്രെയിനുകള്‍; ക്രമസമാധാന പ്രശ്നമുണ്ടായാൽ സര്‍വ്വീസ് നിര്‍ത്തും'