Asianet News MalayalamAsianet News Malayalam

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കുറയാൻ പോകുന്നു? പുതിയ ഇവി നയത്തിന് അംഗീകാരം

പ്രമുഖരായ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളെ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനായി ഇത് ആകര്‍ഷിക്കും. ഇതോടെ ഇന്ത്യക്കകത്ത് ഇലക്ട്രിക് വാഹനനിര്‍മ്മാണം കൂടും

centre approves new electric vehicle policy
Author
First Published Mar 15, 2024, 9:13 PM IST

ദില്ലി: പുതിയ വൈദ്യുതിവാഹന (ഇലക്ട്രിക് വാഹന) നയത്തിന് കേന്ദ്രസർക്കാരിന്‍റെ അംഗീകാരം. ഇന്ത്യയിൽ വാഹന നിർമ്മാണ യുണിറ്റുകൾ ആരംഭിക്കുന്ന കമ്പനികൾക്ക് ഇറക്കുമതി തീരുവയിൽ ഇളവും നല്‍കിയിട്ടുണ്ട്. 

പ്രമുഖരായ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളെ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനായി ഇത് ആകര്‍ഷിക്കും. ഇതോടെ ഇന്ത്യക്കകത്ത് ഇലക്ട്രിക് വാഹനനിര്‍മ്മാണം കൂടും. നീക്കം വിജയിച്ചാൽ ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയുകയും ചെയ്യും. 

500 മില്യൺ ഡോളറിൽ (4,000 കോടി രൂപ) കൂടുതൽ നിക്ഷേപിക്കുന്നവർക്കാണ് ഇളവ്. 'ടെസ്‍ല' അടക്കമുള്ള പ്രമുഖ കമ്പനികളെ നയം ആകര്‍ഷിക്കുമെന്നാണ് കരുതപ്പെടുന്നത്. പുതിയ നയം വന്ന് അഞ്ച് വര്‍ഷത്തിനുള്ളില്‍ 50 ശതമാനത്തോളം ആഭ്യന്തര മൂല്യവര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. 

Also Read:- ഡ്രൈവിംഗ് പരിഷ്കരണ നടപടികള്‍ നിര്‍ത്തിവയ്ക്കാൻ മുഖ്യമന്ത്രി; നിര്‍ദേശം ലഭിച്ചില്ലെന്ന് ഗതാഗത വകുപ്പ്

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios