ദില്ലി: മെഡിക്കല്‍ മാസ്‌കുകളുടെ കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. മെഡിക്കല്‍ മാസ്‌കുകളുടെ ദൗര്‍ലഭ്യം വരാതിരിക്കാനാണ് നടപടി. അതേസമയം, മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് അല്ലാത്ത മാസ്‌കുകള്‍ കയറ്റി അയക്കാമെന്നും കേന്ദ്രം അറിയിച്ചു. രാജ്യത്തെ കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യം ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം വരാതിരിക്കാനാണ് മെഡിക്കല്‍ മാസ്‌കുകളുടെ കയറ്റുമതി നിരോധിച്ചത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മരുന്നുകളടക്കം പല മെഡിക്കല്‍ സാമഗ്രികളുടെ കയറ്റുമതിയും രാജ്യം നിരോധിച്ചിരുന്നു. പിന്നീട് അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ ആവശ്യപ്രകാരം ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകളുടെ കയറ്റുമതി നിരോധനം ഇന്ത്യ പിന്‍വലിച്ചു.