ദില്ലി: കടക്കെണിയിലായ കര്‍ഷകരുടെ ആത്മഹത്യ തുടര്‍ക്കഥയാകുമ്പോഴും കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കുകൾ പുറത്തുവിടാതെ കേന്ദ്ര സർക്കാർ. വിവരാകാശ നിയമപ്രകാരം ഏഷ്യാനെറ്റ് ന്യൂസ് ആത്മഹത്യ ചെയ്തവരുടെ കണക്കു ചോദിച്ചപ്പോള്‍ മറുപടി നൽകാതെ കേന്ദ്രം ഒഴിഞ്ഞുമാറി. 2016വരെയുള്ള കണക്കുകൾ മാത്രമാണ് ഇതുവരെ കേന്ദ്രം പുറത്തുവിട്ടത്. 

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ രാജ്യത്ത് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കണക്കുകൾ ലഭ്യമാക്കാമോ എന്നായിരുന്നു കേന്ദ്ര കൃഷിമന്ത്രാലയത്തിന് അയച്ച വിവരാവകാശ അപേക്ഷയിലെ ആദ്യത്തെ ചോദ്യം. ഇതിന് മറുപടിയില്ല. ആദ്യത്തെ ചോദ്യത്തിന് മാത്രമല്ല. കര്‍ഷക ആത്മഹത്യയെക്കുറിച്ച് ചോദിച്ച മറ്റൊരു ചോദ്യത്തിനും. കർഷകാത്മഹത്യകളുടെ വിവരം നാഷണ‍ൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ വെബ്സൈറ്റിൽ ഉണ്ടാകുമെന്നായിരുന്നു മറുപടിയിലൊന്ന്. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യോറോയുടെ വെബ്സൈറ്റ് നോക്കി. ഇതിലുള്ളത് 2015 വരെയുള്ള കണക്ക്. സര്‍ക്കാര്‍ അംഗീകൃത സ്മാര്‍ട്ട് കാര്‍ഡുള്ള എത്ര കര്‍ഷകരാണ് രാജ്യത്തുള്ളതെന്നും വ്യക്തമാക്കാൻ മടി. മറുപടിയായി നല്‍കിയത് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന കാര്‍ഷിക വായ്പകളുടെ വിവരം.

2016 ല്‍ മാത്രം 11370 കര്‍ഷകര്‍ രാജ്യത്ത് ആത്മഹത്യ ചെയ്തെന്നാണ് ലോക്സഭയിൽ കേന്ദ്ര സർക്കാർ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നത്. 2015ല്‍ ഒരു ദിവസം 13 കര്‍ഷകര്‍ രാജ്യത്ത് ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് കണക്ക്. 2016 ആകുമ്പോള്‍ അത് 14 ആയി. കണക്കുകൾ പുറത്ത് വിടാതെ