ദില്ലി: ഫാറൂഖ് അബ്ദുള്ളയെപ്പോലുള്ള ദേശീയനേതാക്കളെ ജമ്മുകശ്മീരിൽ നിന്ന് ഒഴിവാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്ന് രാഹുൽ ഗാന്ധി. ഇതുമൂലം ജമ്മുകശ്മീരിൽ ഉണ്ടാകുന്ന രാഷ്ട്രീയ ശൂന്യത ഭീകരന്മാർ മുതലെടുക്കുമെന്നും അതിനുശേഷം ഇന്ത്യയെ ഒട്ടാകെ ഭിന്നിപ്പിക്കുവാനുള്ള രാഷ്ട്രീയ ആയുധമായി കശ്മീർ ഉപയോഗിക്കപ്പെടുമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.