ദേശീയ താൽപര്യമുളള വിഷയങ്ങൾ ഉള്ളടക്കത്തിൽ ഉൾപ്പെടുത്തണം.30 മിനിറ്റ് പരിപാടി ആണ് ചാനലുകൾ നൽകേണ്ടത്, സ്ത്രീ ശാക്തീകരണം , കൃഷി, അധ്യാപനം എന്നീ വിഷയങ്ങൾക്കും തുല്യ പ്രാധാന്യം നൽകണം
ദില്ലി:ടെലിവിഷൻ ചാനലുകൾക്കുള്ള പുതുക്കിയ മാർഗ നിർദേശങ്ങൾക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പൊതു താൽപര്യമുള്ള വിഷയങ്ങളിൽ ചാനലുകൾ അരമണിക്കൂർ പ്രോഗ്രാമുകൾ നൽകണമെന്ന് പുതുക്കിയ മാർഗ നിർദേശങ്ങളിലുണ്ട്. ദേശീയ താൽപര്യമുള്ള വിഷയങ്ങൾ ഉള്ളടക്കത്തിൽ ഉൾപ്പെടുത്തണം. സ്ത്രീ ശാക്തീകരണം, കൃഷി, അധ്യാപനം മുതലായ വിഷയങ്ങൾക്ക് തുല്യ പ്രാധാന്യം നൽകണമെന്നും നിർദേശമുണ്ട്. ഇന്ത്യയിൽ ടെലിപോർട്ടുകളുള്ള കമ്പനികൾക്ക് ഇനി വിദേശ ചാനലുകൾ രാജ്യത്ത് നിന്ന് സംപ്രേഷണം ചെയ്യാം. ഇതുവഴി ഇന്ത്യ ഒരു ടെലിപോർട്ട് ഹബ്ബായി മാറുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ. കമ്പനികൾക്ക് പ്രവർത്തിക്കാനായി നടപടി ക്രമങ്ങൾ ലഘൂകരിച്ചെന്നും മന്ത്രാലയം അറിയിച്ചു. അപ് ലിങ്കിംഗ് ഡൗൺലിങ്കിംഗ് മാർഗ നിർദേശങ്ങൾ 11 വർഷങ്ങൾക്ക് ശേഷമാണ് വാർത്താ വിതരണ മന്ത്രാലയം പുതുക്കുന്നത്.
