ഡീപ്ഫേക്കുകൾ തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ ഐടി നിയമങ്ങൾ കേന്ദ്ര സർക്കാർ കർശനമാക്കി. എഐ ഉപയോഗിച്ച് നിർമ്മിക്കുന്ന ഉള്ളടക്കങ്ങൾക്ക് ലേബലുകൾ നിർബന്ധമാക്കി. നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ 3 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്
ദില്ലി: ഡീപ്ഫേക്കുകൾ തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ ഐ ടി നിയമങ്ങൾ കർശനമാക്കി കേന്ദ്ര സർക്കാർ. എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന ചിത്രങ്ങൾ, വീഡിയോകൾ, ശബ്ദരേഖകൾ എന്നിവയിൽ കൃത്രിമമായി തയ്യാറാക്കിയതാണെന്ന് വ്യക്തമാക്കുന്ന വാട്ടർമാർക്കുകളോ ലേബലുകളോ നിർബന്ധമായും ഉൾപ്പെടുത്തണം. കൂടാതെ, നിയമവിരുദ്ധമായ വിവരങ്ങളും വ്യാജ ഉള്ളടക്കങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യാൻ ഉത്തരവ് ലഭിച്ചാൽ 3 മണിക്കൂറിൽ നടപടിയുണ്ടായിരിക്കണം. നേരത്തെ ഇതിന് നൽകിയിരുന്ന 36 മണിക്കൂർ സമയപരിധി വെട്ടിക്കുറച്ചാണ് 3 മണിക്കൂറാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

