Asianet News MalayalamAsianet News Malayalam

ചന്ദ്രയാൻ ദൗത്യത്തിന് തിരിച്ചടിയേറ്റത് മോദി ഇസ്രോയിൽ കാലു കുത്തിയതിനാലെന്ന് കുമാരസ്വാമി

ഇസ്രൊയുടെ നേട്ടം സ്വന്തം പേരിലാക്കാനാണ് മോദി ബെംഗളൂരുവിലെ ഇസ്ട്രാക് കേന്ദ്രത്തിലെത്തിയെന്നാണ് കുമാരസ്വാമിയുടെ ആക്ഷേപം.

chandrayaan 2  suffered because of modi alleges kumaraswami
Author
Bengaluru, First Published Sep 12, 2019, 9:52 PM IST

ബെംഗളൂരു: മോദി ഇസ്രൊയിൽ കാലുകുത്തിയത് കൊണ്ടാണ് ചന്ദ്രയാൻ രണ്ട് ദൗത്യം തിരിച്ചടി നേരിട്ടതെന്ന് മുൻ കർണ്ണാടക മുഖ്യന്ത്രി എച്ച് ഡി കുമാരസ്വാമി. താനാണ് പേടകം ചന്ദ്രനിൽ ഇറക്കാൻ പോകുന്നത് എന്ന ചിത്രീകരിക്കാനാണ് മോദി ശ്രമിച്ചതെന്നും കുമാരസ്വാമി ആരോപിക്കുന്നു. ഇസ്രൊയുടെ നേട്ടം സ്വന്തം പേരിലാക്കാനാണ് മോദി ബെംഗളൂരുവിലെ ഇസ്ട്രാക് കേന്ദ്രത്തിലെത്തിയെന്നാണ് കുമാരസ്വാമിയുടെ ആക്ഷേപം.

സെപ്റ്റംബർ ഏഴിന് പുലർച്ചെ 1.53നായിരുന്നു ചന്ദ്രയാൻ രണ്ട് വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തേണ്ടിയിരുന്നത്. എന്നാൽ ചന്ദ്രനിൽ നിന്ന് 2.1 കിലോമീറ്റർ അകലെ വരെ മുൻനിശ്ചയിച്ച പദ്ധതി പ്രകാരം സഞ്ചരിച്ച ലാൻഡറുമായി പിന്നീട് ബന്ധം നഷ്ടപ്പെടുകയായിരുന്നു. 

സോഫ്റ്റ് ലാൻഡിംഗിന് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി ബെംഗളൂരു പീനയിലെ ഇസ്ട്രാക് കേന്ദ്രത്തിലെത്തിയിരുന്നു. സോഫ്റ്റ് ലാൻഡിംഗ് പാളിയെന്ന് ശാസ്ത്രജ്ഞർ അറിയിച്ച ശേഷം അവിടെ നിന്ന് പോയ പ്രധാനമന്ത്രി രാവിലെ വീണ്ടും കേന്ദ്രത്തിലെത്തുകയും ശാസ്ത്രജ്ഞരെ 
ആശ്വസിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. 

Follow Us:
Download App:
  • android
  • ios