Asianet News MalayalamAsianet News Malayalam

തൈരിന് രണ്ട് രൂപ ജി എസ് ടി: ഹോട്ടലിന് 15,000 രൂപ പിഴ

കണ്‍സ്യൂമര്‍ ഫോറത്തെ സമീപിച്ചാണ് ഉപഭോക്താവ് അനുകൂല വിധി നേടിയത്. തൈരിന് ജി എസ് ടി ഈടാക്കാന്‍ നിയമമില്ലെന്ന് കണ്‍സ്യൂമര്‍ കോടതി കണ്ടെത്തി.

Charging Rs 2 GST on curd costs restaurant Rs 15000 as fine in Tamil Nadu
Author
Kerala, First Published Jul 18, 2019, 6:33 PM IST

തിരുനെല്‍വേലി: തൈരിന് രണ്ട് രൂപ ജിഎസ്ടി ഈടാക്കിയ ഹോട്ടലിന് 15000 രൂപ പിഴ ചുമത്തി. 40 രൂപയുടെ തൈരിന് രണ്ട് രൂപ ജി.എസ്.ടിയും രണ്ട് രൂപ പാക്കേജിംഗ് നിരക്കും ഈടാക്കിയതിനെതിരെ ഉപഭോക്താവ് നിയമനടപടി സ്വീകരിക്കുകയായിരുന്നു. 

കണ്‍സ്യൂമര്‍ ഫോറത്തെ സമീപിച്ചാണ് ഉപഭോക്താവ് അനുകൂല വിധി നേടിയത്. തൈരിന് ജിഎസ്ടി ഈടാക്കാന്‍ നിയമമില്ലെന്ന് കണ്‍സ്യുമര്‍ കോടതി കണ്ടെത്തി.

രണ്ട് വിഭാഗത്തെയും കേട്ട ശേഷമാണ് കണ്‍സ്യൂമര്‍ കോടതി ശിക്ഷ വിധിച്ചത്. പതിനായിരം രൂപ പിഴയും 5000 രൂപ പരാതിക്കാരന് കേസിന്റെ ചെലവായും നല്‍കാനാണ് കണ്‍സ്യൂമര്‍ കോടതി ഉത്തരവിട്ടത്. ജി.എസ്.ടിയായും പാക്കേജിംഗ് ചര്‍ജായും വാങ്ങിയ അധിക നാല് രൂപയും മടക്കിക്കൊടുക്കാന്‍ കണ്‍സ്യൂമര്‍ കോടതി നിര്‍ദ്ദേശിച്ചു. 

ഒരു മാസത്തിനകം പിഴയൊടുക്കിയില്ലെങ്കില്‍ പരാതിക്കാരനില്‍ നിന്ന് ആറ് ശതമാനം നിരക്കില്‍ പലിശ ഈടാക്കുമെന്നും കണ്‍സ്യൂമര്‍ കോടതി ഉത്തരവിട്ടു.

Follow Us:
Download App:
  • android
  • ios