Asianet News MalayalamAsianet News Malayalam

സമരം ചെയ്യുന്ന കര്‍ഷകരെ അധിഷേപിക്കുന്ന ചോദ്യവുമായി ചെന്നൈയിലെ സ്കൂള്‍; വിവാദം

ഡിഎവി ബോയ്സ് സ്കൂളില്‍ പത്താം ക്ലാസിലെ ഇംഗ്ലീഷ് പരീക്ഷയിലെ ചോദ്യമാണ് വിവാദമായിരിക്കുന്നത്. ഫെബ്രുവരി 11നായിരുന്നു ഈ പരീക്ഷ നടന്നത്. 

Chennai school calls protesting farmers violent maniacs in question paper
Author
Chennai, First Published Feb 20, 2021, 1:44 PM IST

ചെന്നൈ: പത്താംക്ലാസിലെ വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ ചോദ്യപേപ്പറില്‍ സമരം ചെയ്യുന്ന കര്‍ഷകരെ അക്രമാസക്തരായ ഭ്രാന്തര്‍ എന്ന് വിളിച്ച് ചെന്നൈയിലെ പ്രമുഖ സ്കൂള്‍. റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി സംബന്ധിയായ ചോദ്യങ്ങളിലാണ് വിവാദ പരാമര്‍ശമുളളത്. ദിനപത്രത്തിലെ എഡിറ്റര്‍ക്ക് കത്തെഴുതാന്‍ ആവശ്യപ്പെടുന്നതാണ് ചോദ്യം. പുറത്ത് നിന്നുള്ളവരുടെ പ്രേരണയാല്‍ പൊതുമുതലിന് ഉണ്ടാവുന്ന രൂക്ഷമായ നാശനഷ്ടം വിശദമാക്കിയാണ് കത്തെഴുതാനാണ് ചോദ്യം ആവശ്യപ്പെടുന്നത്.

ചോദ്യത്തിന്‍റെ അവസാന ഭാഗത്താണ് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരായ വിവാദ പരാമര്‍ശം. ഡിഎവി ബോയ്സ് സ്കൂളില്‍ പത്താം ക്ലാസിലെ ഇംഗ്ലീഷ് പരീക്ഷയിലെ ചോദ്യമാണ് വിവാദമായിരിക്കുന്നത്. ഫെബ്രുവരി 11നായിരുന്നു ഈ പരീക്ഷ നടന്നത്. എന്നാല്‍ ഇതിനൊപ്പം മറ്റൊരു ചോദ്യമുണ്ടായിരുന്നുവെന്നും വിദ്യാര്‍ഥികള്‍ക്ക് ഇവയില്‍ ഏതെങ്കിലുമൊന്നിന് മറുപടി നല്‍കിയാല്‍ മതിയെന്നുമാണ് സംഭവത്തേക്കുറിച്ച് സ്കൂള്‍ അധികൃതര്‍ ദി ന്യൂസ് മിനിറ്റിനോട് പ്രതികരിച്ചത്.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിര കുട്ടികളില്‍ തെറ്റായ ധാരണ പരത്തുന്നതിന് വേണ്ടിയുള്ള മനപൂര്‍വ്വമായ ശ്രമമാണ് ഇതെന്നാണ് ചോദ്യത്തേക്കുറിച്ച് വ്യാപകമായി ഉയരുന്ന വിമര്‍ശനം. വിദ്യാര്‍ഥികളുടെ ചിന്താരീതിയെ വളരെ തന്ത്രപരമായി വളച്ചൊടിക്കാനുള്ള ശ്രമമായും ഇത്തരം ശ്രമത്തെ വിലയിരുത്തുന്നുണ്ട്. 
 

Follow Us:
Download App:
  • android
  • ios