സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമാണ് തന്നെ മുഖ്യമന്ത്രിയാക്കിയത്. രണ്ടര വർഷമായി രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കാൻ  നോക്കിയവരുടെ  ശ്രമങ്ങൾ വിജയിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു.

ദില്ലി: കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രി സ്ഥാനമൊഴിയാൻ തയ്യാറാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമാണ് തന്നെ മുഖ്യമന്ത്രിയാക്കിയത്. രണ്ടര വർഷമായി രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കാൻ നോക്കിയവരുടെ ശ്രമങ്ങൾ വിജയിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു.

ഛത്തീസ്ഗഡ് പ്രശ്നം സംബന്ധിച്ച് ഹൈക്കമാന്‍റ് ചർച്ച നടത്തി. ഭൂപേഷ് ഭാഗേലും മന്ത്രി ടിഎസ് സിങ് ഡിയോയും ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. നേരത്തെ ഇരുവരും രാഹുല്‍ഗാന്ധിയെ കണ്ടിരുന്നു. ഭാഗേല്‍ മുഖ്യമന്ത്രിയായി രണ്ടര വർഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ തന്നെ മുഖ്യമന്ത്രിയാക്കണമെന്നാണ് ടിഎസ് സിങ് ഡിയോയുടെ ആവശ്യം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight