റായ്​പുർ: ഛത്തിസ്​ഗഢ്​ നഗരസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്​ മുന്നേറ്റം. 151 നഗരസഭ സ്​ഥാപനങ്ങളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പിൽ ഫലം അറിവായ 2032 വാർഡുകളിൽ 923 എണ്ണത്തിൽ കോൺഗ്രസ്​ ജയിച്ചു. ബി.ജെ.പി 814 വാർഡുകൾ നേടി രണ്ടാമതാണ്​. അജിത്​​ ജോഗിയുടെ ജനത കോൺഗ്രസ്​ 17 എണ്ണം നേടിയപ്പോൾ സ്വതന്ത്രർ 278 വാർഡുകളിൽ ജയം കണ്ടു.10 മുനിസിപ്പൽ കോര്‍പ്പറേഷനുകള്‍, 38 മുനിസിപ്പൽ കൗൺസിലുകൾ, 103 നഗര പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കാണ്​ തെരഞ്ഞെടുപ്പ്​ നടന്നത്​​. ആകെ 2831 വാർഡുകളാണുള്ളത്​.