ദില്ലി: ഛത്തീസ്‍ഗഢിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ഛത്തീസ്‍ഗഢിലെ ബീജാപൂരിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് സുരക്ഷാസേന തിരച്ചിൽ തുടരുകയാണ്. സിആര്‍പിഎഫും ഛത്തീസ്‍ഗഢ് പൊലീസും നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു വനിതയാണ് കൊല്ലപ്പെട്ടതെന്നാണ് ലഭ്യമായ വിവരം. ഏറ്റുമുട്ടലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

'അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് പകരം വീട്ടുക': അമ്പായത്തോട് മാവോയിസ്റ്റ് സംഘത്തിന്‍റെ പ്രകടനം, പോസ്റ്റര്‍ ഒട്ടിച്ചു