Asianet News MalayalamAsianet News Malayalam

'പത്തില്‍ രണ്ട് അക്കങ്ങളുണ്ട്, ഏതെങ്കിലും എടുക്കാം': ബജറ്റിന് റേറ്റിങ് നല്‍കി ചിദംബംരം

  • കേന്ദ്ര ബജറ്റിന് റേറ്റിങ് നല്‍കി പി ചിദംബംരം.
  • ഇന്ത്യന്‍ സമ്പദ്‍ വ്യവസ്ഥ മാക്രോ - ഇക്കണോമിക് വെല്ലുവിളിയെ അഭിമുഖീകരിക്കുകയാണെന്ന് ചിദംബംരം പറഞ്ഞു.
Chidambaram's response about rating of budget
Author
New Delhi, First Published Feb 2, 2020, 12:18 PM IST

ദില്ലി: കേന്ദ്ര ബജറ്റിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന പി ചിദംബംരം.  ഇന്ത്യന്‍ സമ്പദ്‍ വ്യവസ്ഥ മാക്രോ - ഇക്കണോമിക് വെല്ലുവിളിയെ അഭിമുഖീകരിക്കുകയാണെന്നും തുടര്‍ച്ചയായ ആറ് പാദങ്ങളില്‍ വളര്‍ച്ചാ നിരക്ക് കുറഞ്ഞെന്നും ചിദംബംരം ചൂണ്ടിക്കാട്ടി. 

ബജറ്റിന് റേറ്റിങ് നല്‍കാനുള്ള ചോദ്യത്തിന് 'പത്തില്‍ രണ്ട് അക്കങ്ങളുണ്ട്. ഒന്നും പൂജ്യവും. ഏതുവേണമെങ്കിലും തെരഞ്ഞെടുക്കാം' എന്നായിരുന്നു ചിദംബരത്തിന്‍റെ മറുപടി. 2020-21ല്‍ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് കൈവരിക്കും എന്ന് നമ്മളെ വിശ്വസിപ്പിക്കാന്‍ കഴിയുന്ന യാതൊന്നും ബജറ്റില്‍ ഇല്ല. അടുത്ത വര്‍ഷം 6 മുതല്‍ 6.5 ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്ന അവകാശവാദം ആശ്ചര്യപ്പെടുത്തുന്നതും നിരുത്തരവാദിത്വപരവുമാണെന്നും ചിദംബരം പറഞ്ഞു.

Read More: പ്രധാനമന്ത്രിക്ക് സുരക്ഷ നല്‍കാനുള്ള എസ്.പി.ജിക്ക് ബഡ്ജറ്റില്‍ 600 കോടിവരെ നീക്കിയിരിപ്പ്

'പ്രസംഗം അവസാനിക്കാന്‍ 160 മിനിറ്റുകളാണെടുത്തത്. അതുകൊണ്ട് എന്നെപ്പോലെ നിങ്ങളും ക്ഷീണിച്ചുപോയെങ്കില്‍ ഞാന്‍ നിങ്ങളെ കുറ്റം പറയില്ല'-  ബജറ്റിന്‍റെ ദൈര്‍ഘ്യത്തെ വിമര്‍ശിച്ച് ചിദംബരം കൂട്ടിച്ചേര്‍ത്തു.  

Follow Us:
Download App:
  • android
  • ios