Asianet News MalayalamAsianet News Malayalam

രാജ്യത്ത് നിലനില്‍ക്കുന്നത് കൊളോണിയല്‍ സംവിധാനം; നിയമവ്യവസ്ഥ മാറണമെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ

കോടതി വ്യവഹാരങ്ങള്‍ കൂടുതല്‍ സൗഹൃദപരമാകണം. കോടതിയേയും ജഡ്ജിമാരേയും സാധാരണക്കാരന് ഭയമാണ്. ഈ സ്ഥിതി മാറണം ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് ഇപ്പോഴും നീതി അകലെയാണ്. 

chief justice nv ramana said the legal system should be changed
Author
Bengaluru, First Published Sep 18, 2021, 2:10 PM IST

ബം​ഗളൂരു: രാജ്യത്ത് നിലനില്‍ക്കുന്നത് കൊളോണിയല്‍ നിയമസംവിധാനമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. ഇന്ത്യന്‍ ജനസംഖ്യയ്ക്ക് യോജിച്ചതല്ല നിലവിലെ നിയമവ്യവസ്ഥ. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള മാറ്റം അനിവാര്യമെന്നും ചീഫ് ജസ്റ്റിസ്.

കോടതി വ്യവഹാരങ്ങള്‍ കൂടുതല്‍ സൗഹൃദപരമാകണം. കോടതിയേയും ജഡ്ജിമാരേയും സാധാരണക്കാരന് ഭയമാണ്. ഈ സ്ഥിതി മാറണം ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് ഇപ്പോഴും നീതി അകലെയാണ്. കേസുകള്‍ക്കായി അമിത തുക ചെലവാക്കേണ്ടി വരുന്നു. ഈ മണിക്കൂറുകളില്‍ ചര്‍ച്ച ചെയ്യേണ്ടത് നിയമവ്യവഹാരങ്ങളിലെ മാറ്റത്തേക്കുറിച്ചാകണമെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios