ദില്ലി: കൊവിഡ് ലോക്ക്ഡൗണ്‍ കാരണം കേസുകൾ വ്യാപകമായി കെട്ടികിടക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ. വിരമിച്ച ജസ്റ്റിസ് ആര്‍.ഭാനുമതി എഴുതിയ പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസുകൾ കെട്ടികിടക്കുന്നതിനൊപ്പം ആളുകളിൽ മാനസിക പ്രശ്നങ്ങളും കൂടുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 

കേസുകൾ കെട്ടികിടക്കുന്ന സാഹചര്യത്തിൽ മധ്യസ്ഥത എന്ന സാധ്യത പരിശോധിക്കണം. എല്ലാ കേസുകളിലും സാധ്യമല്ലെങ്കിലും ചില കേസുകളിലെങ്കിലും അത് സാധിക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു. കൊവിഡ് എന്ന് തീരുമെന്ന് ആര്‍ക്കും പ്രവചിക്കാനാകില്ല. കൊവിഡിനൊപ്പം സഞ്ചരിക്കുകയേ മാര്‍ഗ്ഗമുള്ളുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Read Also: സുപ്രീം കോടതിയുടെ ഉറച്ച ശബ്ദം; ആറ് വർഷത്തെ സേവനം കഴിഞ്ഞ് ജസ്റ്റിസ് അരുൺ മിശ്ര പടിയിറങ്ങി

പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസിൽ അറ്റോർണി ജനറലിനെ അമിക്കസ്ക്യുറിയായി നിയമിച്ചു