രോഗികളുടെ കൂട്ടിരിപ്പുകാരും ബന്ധുക്കളും കയ്യേറ്റം ചെയ്തേക്കുമെന്ന ആശങ്കയെത്തുടര്‍ന്ന് മുസാഫര്‍പൂരിലെ ഡോക്ടര്‍മാര്‍ ദ്രുതകര്‍മ്മ സേനയുടെ സുരക്ഷ ഉറപ്പാക്കി. അറുപതിലധികം ഡോക്ടര്‍മാരാണ് സുരക്ഷ തേടിയത്.
പട്ന: ബിഹാറിലെ മസ്തിഷ്കജ്വരം നിയന്ത്രണ വിധേയമാകുന്നു. രണ്ട് ദിവസമായി ആശുപത്രിയികളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തില്ല. രോഗം ബാധിച്ച് ആശുപത്രിയിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണത്തിലും കുറവുണ്ടായതായി അധികൃതര്‍ പറഞ്ഞു.
മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കെജ്രിവാള്‍ ആശുപത്രിയിലുമായി 149 കുട്ടികളാണ് മസ്തിഷ്കജ്വരത്തെ തുടര്‍ന്ന് മരിച്ചത്. നിരവധി കുട്ടികള്‍ ഇപ്പോഴും ചികിത്സയിലാണ്. കുട്ടികളുടെ മരണ സംഖ്യ ഉയർന്നതോടെ സര്‍ക്കാരും സന്നദ്ധ സംഘടനകളും ആരോഗ്യവകുപ്പും ഇടപ്പെട്ടതിനെ തുടര്‍ന്നാണ് രോഗം നിയന്ത്രണ വിധേയമായത്.
കുട്ടികള്‍ക്ക് കിട്ടുന്ന പോഷകാഹാരങ്ങളുടെ കുറവും കടുത്ത ചൂടുമാണ് രോഗകാരണം എന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കണ്ടെത്തിയിരുന്നു. വിവിധ സംഘടനകളും സര്‍ക്കാരും കുട്ടികളുള്ള വീടുകളില്‍ ഭക്ഷണമെത്തിച്ച് തുടങ്ങി. ബോധവല്‍കരണവും നല്ല പുരോഗമിക്കുന്നുണ്ട്. ആശുപത്രിയിലെത്തുന്ന കുട്ടികള്‍ക്ക് മതിയായ ചികിത്സ കിട്ടുന്നതും രോഗം നിയന്ത്രണവിധേയമാകാന്‍ കാരണമായി.
രോഗികളുടെ കൂട്ടിരിപ്പുകാരും ബന്ധുക്കളും കയ്യേറ്റം ചെയ്തേയ്ക്കുമെന്ന ആശങ്കയെത്തുടര്‍ന്ന് മുസാഫര്‍പൂരിലെ ഡോക്ടര്‍മാര്‍ ദ്രുതകര്‍മ്മ സേനയുടെ സുരക്ഷ ഉറപ്പാക്കി.
അറുപതിലധികം ഡോക്ടര്‍മാരാണ് സുരക്ഷ തേടിയത്. നഗരത്തിലെ മൂന്നിടങ്ങളില്‍ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് ദ്രുതകര്‍മ്മ സേനാംഗങ്ങള്‍ പറഞ്ഞു. ആശുപത്രിക്ക് പുറത്ത് ഇരുപത് ബൈക്കുകളിലായി ദ്രുതകര്‍മ്മ സേന നിരീക്ഷണം നടത്തുന്നുണ്ടെന്നും സംഘം അറിയിച്ചു.
