ഗതാഗതക്കുരുക്കില്‍പ്പെട്ട് ചികിത്സ കിട്ടാതെ പിഞ്ചുകുഞ്ഞ് മരിച്ചു; സംഭവം ബെംഗളൂരുവിൽ
ഹസൻ ജില്ലയിൽ നിന്ന് നിംഹാൻസിലേക്ക് അടിയന്തര ചികിത്സയ്ക്ക് കൊണ്ടുവന്ന കുഞ്ഞാണ് മരിച്ചത്.

ബെംഗളൂരു: ബെംഗളൂരുവിലെ ട്രാഫിക്കിൽ പെട്ട് ചികിത്സ കിട്ടാതെ പിഞ്ചുകുഞ്ഞ് മരിച്ചു. ഹസൻ ജില്ലയിൽ നിന്ന് നിംഹാൻസിലേക്ക് അടിയന്തര ചികിത്സയ്ക്ക് കൊണ്ടുവന്ന കുഞ്ഞാണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ഹാസനിൽ നിന്ന് ബെംഗളുരു അതിർത്തിയായ നെലമംഗല വരെ ഒരു മണിക്കൂർ കൊണ്ട് കുഞ്ഞിനെയും കൊണ്ടുള്ള ആംബുലൻസ് എത്തി. 154 കിലോമീറ്ററോളം ദൂരമാണ് ഒരു മണിക്കൂർ കൊണ്ട് പിന്നിട്ടത്. എന്നാൽ നെലമംഗലയിൽ നിന്ന് ഗൊർഗുണ്ടെപാളയ റോഡിൽ മാത്രം ട്രാഫിക് ജാമിൽ നഷ്ടമായത് 20 മിനിറ്റാണ്. നില ഗുരുതരമായതിനെത്തുടർന്ന് കുഞ്ഞ് ആംബുലൻസിൽ വച്ച് തന്നെ മരിച്ചു. ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.