മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കുന്നതടക്കമുള്ള നിയന്ത്രണങ്ങൾ പരിഗണിക്കാമെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്.
ദില്ലി: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം വേണമെന്ന് സുപ്രീംകോടതി. കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അനുവദിക്കുന്നതിൽ ഇടപെടാൻ കേന്ദ്രസർക്കാർ ഐടി നിയമപ്രകാരമുള്ള ചട്ടങ്ങൾ കൊണ്ടുവരണമെന്ന് കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. 12 മുതൽ 15 വയസുവരെയുള്ള കുട്ടികൾക്ക് പോലും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അനുവദിക്കുന്നത് കോടതി ചൂണ്ടിക്കാട്ടി. മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കുന്നതടക്കമുള്ള നിയന്ത്രണങ്ങൾ പരിഗണിക്കാമെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിലെ വ്യവസ്ഥകൾ പരിശോധിച്ചുവരികയാണെന്നും കേന്ദ്രം വ്യക്തമാക്കി.കേസ് അടുത്ത മാസം 13 ന് വീണ്ടും പരിഗണിക്കും.

