Asianet News MalayalamAsianet News Malayalam

ചൈന ഇന്ത്യൻ പ്രദേശം കയ്യേറി, പ്രധാനമന്ത്രി മൗനം പാലിക്കുന്നു; ആരോപണവുമായി രാഹുൽ ഗാന്ധി

മഹാമാരി തടയുന്നതിനിടെ അതിർത്തിയിലെ സംഘർഷം ഇന്ത്യയ്ക്ക് വൻതലവേദനയായിരുന്നു. ഇന്ത്യൻ മേഖലയിലേക്ക് ചൈനീസ് പട്ടാളം കയറിയതാണ് സംഘർഷത്തിന് ഇടയാക്കിയതെന്നായിരുന്നു റിപ്പോർട്ടുകൾ.

Chinese have walked in and taken our territory in ladakh tweets rahul gandhi
Author
Delhi, First Published Jun 10, 2020, 9:58 AM IST

ദില്ലി: ചൈന ല‍‍ഡാക്കിൽ ഇന്ത്യൻ പ്രദേശം കയ്യേറിയെന്ന് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി ഒന്നും മിണ്ടാതെ അപ്രത്യക്ഷനായെന്നും രാഹുൽ ആരോപിച്ചു.

മഹാമാരി തടയുന്നതിനിടെ അതിർത്തിയിലെ സംഘർഷം ഇന്ത്യയ്ക്ക് വൻതലവേദനയായിരുന്നു. ഇന്ത്യൻ മേഖലയിലേക്ക് ചൈനീസ് പട്ടാളം കയറിയതാണ് സംഘർഷത്തിന് ഇടയാക്കിയതെന്നായിരുന്നു റിപ്പോർട്ടുകൾ. ശനിയാഴ്ച നടന്ന മാരത്തൺ ചർച്ചകൾക്ക് ശേഷമാണ് മഞ്ഞുരുകുന്നു എന്ന സുചന പുറത്ത് വന്നത്. യഥാർത്ഥ നിയന്ത്രണ രേഖയിലേക്ക് കൂടുതൽ സൈനികരും ആയുധങ്ങളും രണ്ട് രാജ്യങ്ങളും എത്തിച്ചിരുന്നു. നിയന്ത്രണരേഖയിലെ മൂന്നിലധികം പോയിന്റുകളിൽ നിന്ന് ഇരു രാജ്യയങ്ങളും സൈന്യത്തെ പിൻവലിച്ചു. രണ്ടര കിലോമീറ്റർ
പിൻമാറിയെന്നാണ് ഉന്നതവൃത്തങ്ങൾ അറിയിക്കുന്നത്. 

സംഘർഷം പരിഹരിക്കാനുള്ള ചർച്ചകൾ ഈയാഴ്ചയും തുടരും. ഗൽവാൻ താഴ്വരയിലെയും പാൻഗോങ് തടാകക്കരയിലെയും ഇന്ത്യൻ മേഖലയിലെ ചൈനീസ് കടന്നുകയറ്റമാണ് ഇപ്പോഴത്തെ തർക്കത്തിന് ഇടയാക്കിയത്. എന്നാൽ ഈ മേഖലകളിൽ നിന്ന് ചൈന പിൻമാറിയോ എന്ന് വ്യക്തമല്ല.

Follow Us:
Download App:
  • android
  • ios