Asianet News MalayalamAsianet News Malayalam

'ജനിച്ചത് നായയായി, വിരമിക്കുന്നത് സൈനികനായി': 'കാവ‍ൽഭടൻ'മാർക്ക് ആദരവോടെ യാത്രയയപ്പ് നല്‍കി സൈന്യം

ചരിത്രത്തിൽ ആദ്യമായിട്ടാണ് സൈനിക സേവനം നടത്തിയ നായ്ക്കൾക്കായി ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചത്. ഏൽപ്പിക്കുന്ന ജോലിയോട് അവർ പ്രകടിപ്പിക്കുന്ന സമർപ്പണത്തെക്കുറിച്ചും ശ്രദ്ധയെക്കുറിച്ചും ചടങ്ങിൽ സൈനികോദ്യോഗസ്ഥര്‍ അഭിനന്ദിച്ച് സംസാരിച്ചു. 

cisf honored canines at their retirement
Author
Delhi, First Published Nov 20, 2019, 3:00 PM IST

ദില്ലി: സിഐഎസ്എഫിൽ എട്ട് വർഷം സേവനമനുഷ്ഠിച്ച ഏഴ് നായ്ക്കൾക്ക് മെഡലും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ച് സൈന്യം. നായയായി ജനിച്ചു, സൈനികനായി വിരമിച്ചു എന്നാണ് തങ്ങളുടെ ഔദ്യോ​ഗിക ട്വിറ്റർ അക്കൗണ്ടിൽ സിഐഎസ്എഫ് കുറിച്ചിരിക്കുന്നത്. കൂടാതെ ഇവരെ ആദരിച്ച ചിത്രങ്ങളും പങ്ക് വച്ചിട്ടുണ്ട്. ദില്ലി മെട്രോയുമായി ബന്ധപ്പെട്ട സുരക്ഷാ സന്നാഹത്തിന്റെ ഭാ​ഗമായിട്ടായിരുന്നു നായ്ക്കളുടെ സേവനം. ഇവർക്ക് ഫലകങ്ങളും സർട്ടിഫിക്കറ്റുകളും മെഡലുകളും നൽകി. 

ചരിത്രത്തിൽ ആദ്യമായിട്ടാണ് സൈനിക സേവനം നടത്തിയ നായ്ക്കൾക്കായി ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചത്. ഏൽപ്പിക്കുന്ന ജോലിയോട് അവർ പ്രകടിപ്പിക്കുന്ന സമർപ്പണത്തെക്കുറിച്ചും ശ്രദ്ധയെക്കുറിച്ചും ചടങ്ങിൽ സൈനികോദ്യോഗസഥര്‍ അഭിനന്ദിച്ച് സംസാരിച്ചു. നിസ്വാർത്ഥമായ സേവനം കാഴ്ച വച്ച നായ്ക്കളെ പ്രത്യേകം പരാമർശിക്കുകയും ചെയ്തു. ഇവരെ ദില്ലി ആസ്ഥാനമായി പ്രവർ‌ത്തിക്കുന്ന എൻജിഒയ്ക്ക് കൈമാറി. 

Follow Us:
Download App:
  • android
  • ios