Asianet News MalayalamAsianet News Malayalam

പൗരത്വ നിയമ ഭേ​ദ​ഗതി: പ്രതിഷേധിച്ചവരെ പിരിച്ചുവിടാൻ ഡിസിപി ചെയ്തത്; വീഡിയോ വൈറൽ

പൗരത്വ നിയമ ഭേ​ദ​ഗതിക്കെതിരെ ന​ഗരത്തിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവരോട് ദേശീയ ​ഗാനം ആലപിച്ചാണ് ഡിസിപി പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടത്. 

Citizenship amendment act DCP sung national anthem to disperse the protesters in Bengaluru
Author
Bangalore, First Published Dec 19, 2019, 11:57 PM IST

ബെം​ഗളൂരു: പൗരത്വ നിയമ ഭേ​ദ​ഗതിക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാകുകയാണ്. പ്രായഭേദമന്യേ വിദ്യാർത്ഥികളും കുട്ടികളും മുതിർന്നവരും പ്രതിഷേധവുമായി തെരുവിലിറങ്ങി. ലാത്തി ചാർജും കണ്ണീർവാതകവും ഉപയോ​ഗിച്ചാണ് പലയിടത്തും പ്രതിഷേധക്കാരെ പൊലീസ്  അടിച്ചമർത്തുന്നത്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് ബെം​ഗളൂരു ഡിസിപി ചേതൻ സിം​ഗ് രാത്തോർ.

പൗരത്വ നിയമ ഭേ​ദ​ഗതിക്കെതിരെ ന​ഗരത്തിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവരോട് ദേശീയ ​ഗാനം ആലപിച്ചാണ് ഡിസിപി പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടത്. പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയവരോട് സമാധാനപരമായി പിരിഞ്ഞു പോകാൻ ആവശ്യപ്പെടുന്ന ഡിസിപിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ബെം​ഗളൂരുവിലെ ടൗൺ ഹാളിന് സമീപം നടന്ന പ്രതിഷേധത്തിനിടെയാണ്  പ്രതിഷേധക്കാരോട് പിരിഞ്ഞുപോകണമെന്ന് ഡിസിപി ആവശ്യപ്പെട്ടത്. ജാതിക്കും മതത്തിനുമപ്പുറം നമ്മളെല്ലാവരും ഇന്ത്യക്കാരാണെന്നും എല്ലാവരും സമാധാനപരമായി പിരിഞ്ഞുപോകണമെന്നും പ്രതിഷേധക്കാരോട് ഡിസിപി ആവശ്യപ്പെട്ടു.

"

എന്നാൽ‌, പ്രതിഷേധക്കാർ പിരിഞ്ഞ് പോകാൻ വിസമ്മിച്ചതോടെ ഡിസിപി ദേശീയ ​ഗാനം ആലപിക്കുകയായിരുന്നു. ഡിപിപിക്കൊപ്പം പ്രതിഷേധക്കാർ ദേശീയ ​ഗാനം ആലപിക്കുകും സ്ഥലത്തുനിന്ന് പിരിഞ്ഞുപോകുകയുമായിരുന്നു. പൗരത്വ നിയമ ഭേദ​ഗതിക്കെതിരായി പ്രതിഷേധം ശക്തമായതിനെ തുടർന്ന് അടുത്ത മൂന്ന് ദിവസത്തേക്ക് ബെംഗളൂരവിൽ നിരോധനാഞ്ജ പുറപ്പെടുവിച്ചിട്ടുണ്ട്. 
   

Follow Us:
Download App:
  • android
  • ios