പുതിച്ചേരി: പൗരത്വഭേദഗതിയില്‍ പ്രതിഷേധിച്ച് പുതുച്ചേരിയിൽ നാളെ നടത്താനിരുന്ന ബന്ദ് പിൻവലിച്ചു. വ്യാപാരവ്യവസായികൾ മുഖ്യമന്ത്രി വി.നാരായണസ്വാമിയുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് തീരുമാനം. പൗരത്വഭേദഗതിക്കെതിരെ ഭരണകക്ഷിപാര്‍ട്ടികളായിരുന്ന കോൺഗ്രസും ഡിഎംകെയും ഇടത് പാർട്ടികളുമാണ് നാളെ ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്.