കൗണ്ടർ ചെക്കിൻ ഉണ്ടാകുകയില്ല. പകരം വെബ് ചെക്കിംഗിലൂടെ ആളുകളെ കടത്തിവിടും. ഏഴ് സെക്ഷനുകളായി തിരിച്ചാകും സർവീസ് ഉണ്ടാകുക.

ദില്ലി: രാജ്യത്തെ ആഭ്യന്തര വിമാനയാത്രക്കാർക്ക് ക്വാറന്‍റീൻ ആവശ്യമില്ലെന്ന് വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി. വിമാനയാത്രക്ക് ശേഷം ക്വാറൻറീൻ അപ്രായോഗികമാണ്. രോഗമില്ലെന്ന് ഉറപ്പ് വരുത്തിയവരെയാണ് വിമാനയാത്രക്ക് അനുവദിക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഏറെ കൂടിയാലോചനകള്‍ക്ക് ശേഷമാണ് രാജ്യത്ത് ആഭ്യന്തര വിമാന സർവീസ് തുടങ്ങാൻ തീരുമാനിച്ചത്. സംസ്ഥാനങ്ങളുമായും ഇക്കാര്യത്തില്‍ ചർച്ച നടത്തി. എല്ലാ യാത്രക്കാര്‍ക്കും ആരോഗ്യസേതു ആപ് നിർബന്ധമാക്കി.

ആദ്യഘട്ടത്തിൽ മൂന്നിലൊന്ന് സർവീസുകൾ തുടങ്ങും. ബോർഡിംഗ് പാസടക്കം ഓൺലൈൻ വഴിയാക്കിയിട്ടുണ്ട്. കൗണ്ടർ ചെക്കിൻ ഉണ്ടാകുകയില്ല. പകരം വെബ് ചെക്കിംഗിലൂടെ ആളുകളെ കടത്തിവിടും. ഏഴ് സെക്ഷനുകളായി തിരിച്ചാകും സർവീസ് ഉണ്ടാകുക. 40 മിനിട്ട് മുതൽ മൂന്നര മണിക്കൂർ വരെയുള്ള യാത്ര സമയത്തിന്‍റെ അടിസ്ഥാനത്തിലാണ് സർവീസുകൾ തീരുമാനിച്ചിരിക്കുന്നത്. സാധാരണക്കാരന് താങ്ങാവുന്ന വിമാനയാത്രാകൂലിയാകുമുണ്ടാകുക. 

ഉംപുൺ ചുഴലിക്കാറ്റ്; രാജ്യം ദുരിതബാധിതർക്കൊപ്പമെന്ന് പ്രധാനമന്ത്രി

ദില്ലി-മുംബൈ യാത്രക്ക് മിനിമം ചാർജ് 3500,കൂടിയ ചാർജ്‌ പതിനായിരം രൂപ. കൂടിയ നിരക്കും കുറഞ്ഞ നിരക്കും നിജപ്പെടുത്തും. 3 മാസത്തേക്കാണ് ഈ സംവിധാനം പ്രഖ്യാപിക്കുന്നത്. നാൽപത് ശതമാനം സീറ്റുകൾ പകുതി നിരക്കിന് താഴെ നൽകും. എന്നാല്‍ മധ്യഭാഗത്തെ സീറ്റ് ഒഴിച്ചിടാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം കൊവിഡ് വൈറസിന്‍റെയും ലോക്ഡൗണിന്‍റെയും സാഹചര്യത്തിൽ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഇരുപതിനായിരത്തോളം പേരെ വന്ദേ ഭാരത് മിഷനിലൂടെ തിരികെ കൊണ്ടുവരാനായെന്ന് വ്യക്തമാക്കിയ മന്ത്രി സ്വകാര്യ വിമാനങ്ങളെ ദൗത്യത്തിന്‍റെ ഭാഗമാക്കിയെന്നും കൂട്ടിച്ചേര്‍ത്തു. 

ഹോം ക്വാറന്‍റൈൻ ലംഘിച്ച് ആളുകള്‍; നാല് ദിവസത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 121 കേസുകള്‍