രാജസ്ഥാനിലെ ജയ്പൂരിൽ സ്കൂൾ സന്ദർശിക്കാനെത്തിയ സി ജെ പി പ്രവർത്തകർക്ക് നേരെ ആക്രമണം. സിജെപി നേതാവ് അശുതോഷ് റങ്കയ്ക്ക് മർദ്ദനമേൽക്കുകയും പ്രവർത്തകർ സഞ്ചരിച്ച വാഹനം തകർക്കുകയും ചെയ്തു.

ജയ്പൂർ: രാജസ്ഥാനിൽ സി ജെ പി പ്രവർത്തകർക്ക് നേരെ ആക്രമണം. ജയ്പൂരിലെ സ്കൂൾ സന്ദർശിക്കുന്നതിനിടെ ആണ് ആക്രമണമുണ്ടായത്. സിജെപി നേതാവ് അശുതോഷ് റങ്കയ്ക്ക് അടക്കം മർദ്ദനമേറ്റു. പ്രവർത്തകർ സഞ്ചരിച്ച വാഹനവും തകർത്തു. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് സി ജെ പി ആരോപിച്ചു.

കൻവാർപുരയിലെ സ്കൂളിലേക്ക് പോകുമ്പോഴാണ് സി ജെ പി പ്രവർത്തകർക്കു നേരെ ആക്രമണമുണ്ടായത്- 'എന്താണ് രാജസ്ഥാനിൽ നടക്കുന്നത്? ബി ജെ പിയുടെ ഗുണ്ടകൾ സി ജെ പി പ്രവർത്തകരെ ലക്ഷ്യമിട്ടു. പൊലീസ് എന്തിനിത് അനുവദിച്ചു'-ആക്രമണത്തിൽ ജനൽ ചില്ലുകൾ തകർന്ന കാറിന്‍റെ ഫോട്ടോ പോസ്റ്റ് ചെയ്ത് അഭിജീത് ദിപ്കെ സോഷ്യൽ മീഡിയയിൽ ചോദിച്ചു.

Scroll to load tweet…

YouTube video player