തൃണമൂല്‍ സ‍ർക്കാരി‍നെതിരെ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്

കൊൽക്കത്ത: പശ്ചിമബംഗാളില്‍ പൊലീസും സമരക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ പ്രവർത്തകന്‍ കൊല്ലപ്പെട്ടുവെന്ന് ബിജെപി. ജല്‍പായിഗുഡി സ്വദേശി ഉലന്‍ റോയിയെ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. എന്നാല്‍ വെടിവെപ്പ് ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് നിലപാട്.

ബിജെപി പ്രവ‍ർത്തകന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചുവെന്നും ബംഗാള്‍ പൊലീസ് അറിയിച്ചു. പ്രവര്‍ത്തകന്‍റെ മരണത്തില്‍ ബിജെപി വടക്കന്‍ ബംഗാളില്‍ നാളെ 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തു. തൃണമൂല്‍ സ‍ർക്കാരി‍നെതിരെ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൊലീസ് ജലപീരങ്കിയും ടിയര്‍ ഗ്യാസ് ഷെല്ലുകളും പ്രയോഗിച്ചു.