സംഘർഷത്തില്‍ രണ്ട് പ്രദേശവാസികള്‍ക്കും ഒമ്പത് പൊലീസുകാര്‍ക്കും പരിക്കേറ്റതായാണ് പ്രാഥമിക വിവരം...

ദിസ്പൂർ: അസമിലെ (Assam) ധോല്‍പ്പൂരില്‍ പ്രദേശവാസികളും പൊലീസും തമ്മില്‍ സംഘര്‍ഷം. കയ്യേറ്റമൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പൊലീസ് നടപടിക്കിടെയാണ് സംഘർഷമുണ്ടായത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവച്ചു(shooting). സംഘർഷത്തില്‍ രണ്ട് പ്രദേശവാസികള്‍ക്കും ഒമ്പത് പൊലീസുകാര്‍ക്കും പരിക്കേറ്റതായാണ് പ്രാഥമിക വിവരം. എന്നാല്‍ അസമിൽ സർക്കാര്‍ ആസൂത്രിത വെടിവെപ്പാണ് നടന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.