വളരെ കുറച്ച് സമയം കൊണ്ട് ഒരു പ്രദേശത്ത് പെയ്തിറങ്ങുന്ന അതിശക്തമായ മഴയാണ് മേഘവിസ്‍ഫോടനം. വെള്ളപ്പൊക്കത്തിനും കാരണമാകുന്ന ഈ പ്രതിഭാസം മനുഷ്യജീവിതത്തെ താറുമാറാക്കുന്നതാണ്. 

ദില്ലി: ഉത്തരാഖണ്ഡിലെ ദേവപ്രയാഗിൽ മേഘവിസ്ഫോടനം. റോഡുകളും നിരവധി കെട്ടിടങ്ങളും ഒലിച്ചുപോയി. ഇതുവരെ ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകി. സംസ്ഥാനത്ത് ലോക്ഡൗൺ തുടരുന്നതിനാൽ ആളുകള്‍ പൊതുനിരത്തില്‍ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി എന്ന് ഡിജിപി അശോക് കുമാർ പറഞ്ഞു. വളരെ കുറച്ച് സമയം കൊണ്ട് ഒരു പ്രദേശത്ത് പെയ്തിറങ്ങുന്ന അതിശക്തമായ മഴയാണ് മേഘവിസ്‍ഫോടനം. വെള്ളപ്പൊക്കത്തിനും കാരണമാകുന്ന ഈ പ്രതിഭാസം മനുഷ്യജീവിതത്തെ താറുമാറാക്കുന്നതാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.