ഇന്ന് രാവിലെ ബംഗാളിലെ ബിര്‍ഭൂം ജില്ലയിലെ ലോക്പുര്‍ മേഖലയിലെ കല്‍ക്കരി ഖനിയിലാണ് സ്ഫോടനമുണ്ടായത്. അപകടത്തിന്‍റെ കാരണം കണ്ടെത്താൻ പൊലീസ് പരിശോധന തുടങ്ങി

ദില്ലി:പശ്ചിമബം​ഗാളിൽ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ തൊഴിലാളികളടക്കം ഏഴ് പേർക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയാണ് ബിർഭൂം ജില്ലയിലെ ലോക്പൂർ മേഖലയിൽ അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു.

വാഹനകൾക്കും കേടുപാടുകളുണ്ടായി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കൽക്കരി ഖനനത്തിനിടെയാണ് ​ഗം​ഗാറാംചാക് മൈനിം​ഗ് പ്രൈവറ്റ് ലിമിറ്റഡെന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഖനിയിൽ അപകടമുണ്ടായത്. സ്ഫോടനകാരണം കണ്ടെത്താൻ പൊലീസ് പരിശോധന തുടങ്ങി. കഴിഞ്ഞ വർഷവും പശ്ചിമ ബം​ഗാളിൽ കൽക്കരി ഖനിയിൽ അപകടമുണ്ടായിരുന്നു.

സ്ഥാനമാറ്റത്തിന്‍റെ ഉത്തരവിലും 'കരുതൽ', സാധാരണ സ്ഥലം മാറ്റം മാത്രമായി ഉത്തരവ്, നടപടിയുടെ ഭാഗമെന്ന് പരാമർശമില്ല

Asianet News Live | Kerala Legislative Assembly | Pinarayi | MR Ajith Kumar | Malayalam News Live