കഴിഞ്ഞ ജനുവരിയിലായിരുന്നു ഹിന്ദു ദൈവങ്ങളെയും ആഭ്യന്തര മന്ത്രി അമിത്ഷായെയും അപാനിച്ചു എന്ന പരാതിയിൽ മുനവർ ഫാറൂഖിയെ അറസ്റ്റ് ചെയ്തത്.

ദില്ലി:ഹിന്ദു ദൈവങ്ങളെയും ആഭ്യന്തര മന്ത്രിയെയും അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായ സ്റ്റാന്റപ്പ് കൊമേഡിയൻ മുനവർ ഫാറൂഖിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. നടപടിക്രമം പാലിക്കാതെയായിരുന്നു അറസ്റ്റെന്ന് നിരീക്ഷിച്ച സുപ്രീം കോടതി മധ്യപ്രദേശ് സർക്കാരിന് നോട്ടീസ് അയച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ജനുവരിയിലായിരുന്നു ഹിന്ദു ദൈവങ്ങളെയും ആഭ്യന്തര മന്ത്രി അമിത്ഷായെയും അപാനിച്ചു എന്ന പരാതിയിൽ മുനവർ ഫാറൂഖിയെ അറസ്റ്റ് ചെയ്തത്. ബിജെപി എംഎൽഎയുടെ മകനും ഹിന്ദു രക്ഷക് സംഘട്ടന്‍ കണ്‍വീനറുമായ ഏകലവ്യ സിങ് സമർപ്പിച്ച പരാതിയിന്മേലാണ് ഫാറൂഖി അറസ്റ്റിലായത്. നേരത്തെ മധ്യപ്രദേശ് ഹൈക്കോടതിയടക്കം മൂന്ന് തവണ ഫാറൂഖിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.