ബെംഗളൂരു സെക്യൂരിറ്റി ഫോഴ്സ് എന്ന് പേരുളള ഏജൻസിയിലെ ജീവനക്കാരെയാണ് ഉടമ സലീം ഖാൻ ക്രൂരമായി മർദ്ദിച്ചത്. സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ സുരക്ഷ ഏജൻസിയിലെ ജീവനക്കാർക്ക് ഉടമയുടെ ക്രൂരമർദനം. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ കേസെടുത്ത പൊലീസ്, സ്ഥപന ഉടമയായ സലീം ഖാന് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചു. ജീവനക്കാരെ ഇയാൾ മർദ്ദിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല.
ബെംഗളൂരു സെക്യൂരിറ്റി ഫോഴ്സ് എന്ന് പേരുളള ഏജൻസിയിലെ ജീവനക്കാരെയാണ് ഉടമ സലീം ഖാൻ ക്രൂരമായി മർദ്ദിച്ചത്. സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ സലീം ഖാനും സ്ഥാപനത്തിലെ സഹായികളും ഒളിവിലാണ്. മർദ്ദനമേറ്റ രണ്ട് ജീവനക്കാരെയും പൊലീസിന് കണ്ടെത്താനായിട്ടില്ല. അതിനാൽ മർദ്ദിച്ചതിന്‍റെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു.
"
