ദില്ലി: ഐപിഎസ് ഉദ്യോഗസ്ഥരുടെ സംഘടനയായ സെൻട്രൽ ഐപിഎസ് അസോസിയേഷന് എതിരെ പരാതി. നിയമം ലംഘിച്ചാണ് സംഘടനയുടെ പ്രവർത്തനമെന്ന് കാട്ടി എസ് എസ് കോത്തിയാൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകി. സർക്കാർ സ‍ർവീസിൽ ഇരിക്കുന്ന ഉദ്യേഗസ്ഥർ കേന്ദ്രസർക്കാരിന്‍റെ അനുമതിയില്ലാതെയാണ് ഈ സംഘടനയിൽ പ്രവർത്തിക്കുന്നതെന്നും ഇത് ചട്ടലംഘനമാണെന്നും പരാതിയിൽ പറയുന്നു. 

ട്രേഡ് യൂണിയൻ പ്രവ‍ർത്തനമാണ് അസോസിയേഷൻ നടത്തുന്നത് സേനയുടെ അച്ചടക്കത്തെ ബാധിക്കുന്നതാണ് ഇത്. സംഘടനയുടെ ഭാരവാഹികളുടെ പേര് അടക്കം പരാതിയിൽ പരാമർ‍ശിക്കുന്നു. ഇവർക്കെതിരെ നടപടിയെടുക്കണമെന്നും  എസ് എസ് കോത്തിയാൽ പരാതിയിൽ ആവശ്യപ്പെടുന്നു.