ബീഹാറിൽ ബലാത്സം​ഗത്തിനിരയായ പെൺകുട്ടി ചികിത്സ ലഭിക്കാതെ മരിച്ചെന്ന് പരാതി. മുസഫർനഗർ സ്വദേശിയായ പതിനൊന്നുകാരി ആണ് മരിച്ചത്. 

പറ്റ്ന: ബീഹാറിൽ ബലാത്സം​ഗത്തിനിരയായ പെൺകുട്ടി ചികിത്സ ലഭിക്കാതെ മരിച്ചെന്ന് പരാതി. മുസഫർനഗർ സ്വദേശിയായ പതിനൊന്നുകാരി ആണ് മരിച്ചത്. മുസഫർനഗറിൽ നിന്ന് പാറ്റ്ന മെഡിക്കൽ കോളേജിൽ എത്തിച്ച പെൺകുട്ടി ആംബുലൻസിൽ കഴിഞ്ഞത് മണിക്കൂറുകളോളമാണെന്നും പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ലെന്നുമാണ് പരാതി ‌ഉയർന്നിരിക്കുന്നത്. പണം ആവശ്യപ്പെട്ടെന്നും ആരോപണമുണ്ട്. ബലാത്സംഗത്തിന് ശേഷം പെൺകുട്ടി ഗുരുതരാക്രമണത്തിന് ഇരയായിട്ടുണ്ട്. പെൺകുട്ടിയുടെ കഴുത്തിൽ മുറിവേൽപിച്ചിരുന്നു. സംഭവത്തിൽ പ്രതി രോഹിത്ത് സെനി അറസ്റ്റിലായിട്ടുണ്ട്. 

Nilambur Bypoll 2025 | Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News