Asianet News MalayalamAsianet News Malayalam

പൊലീസ് കസ്റ്റഡിയില്‍ ആഫ്രിക്കന്‍ വംശജനായ വിദ്യാര്‍ത്ഥി മരിച്ചു; ബെംഗലുരുവില്‍ പ്രതിഷേധം, ലാത്തിച്ചാര്‍ജ്

ജോയല്‍ മാലുവിന്‍റെ മരണത്തിന് പിന്നാലെ ബെംഗലുരുവില്‍ ആഫ്രിക്കന്‍ വംശജന്‍ പ്രതിഷേധ പ്രകടനം നടത്തി. എന്നാല്‍ പ്രതിഷേധക്കാരെ ശക്തമായാണ് പൊലീസ് നേരിട്ടത്. പൊലീസ് ആക്രമണത്തില്‍ നിരവധി ആഫ്രിക്കന്‍ വംശജര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Congolese man dies in police custody in Bengaluru karnataka protest police used batons
Author
JC Nagar Police Station, First Published Aug 3, 2021, 4:05 PM IST

ബെംഗലുരുവില്‍ നിരോധിത മരുന്ന് കൈവശം വച്ചതിന് അറസ്റ്റിലായ കോംഗോ സ്വദേശിയുടെ മരണത്തിന് പിന്നാലെ പ്രതിഷേധം ഇരമ്പുന്നു. ജോയല്‍ മാലു എന്ന ഇരുപത്തിയേഴുകാരനായ വിദ്യാര്‍ത്ഥിയേയാണ് ഞായറാഴ്ച കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയോടെ ജോയല്‍ മാലു പൊലീസ് കസ്റ്റഡിയില്‍ മരിക്കുകയായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ വിദ്യാര്‍ത്ഥിയുടേത് കസ്റ്റഡി മരണമാണെന്നാണ് കര്‍ണാടകയിലുള്ള ആഫ്രിക്കന്‍ വംശജര്‍ ആരോപിക്കുന്നത്. വിദ്യാര്‍ത്ഥിക്ക് ഹൃയമിടിപ്പ് കുറയുന്ന അവസ്ഥ വന്നതോടെ നിരവധി തവണ സിപിആര്‍ നല്‍കിയിരുന്നുവെന്നും വിദ്യാര്‍ത്ഥിയുടെ മരണം ഹൃദയസ്തംഭംനം മൂലമെന്നാണ് പൊലീസ് വിശദമാക്കുന്നത്. ജോയല്‍ മാലുവിന്‍റെ മരണത്തിന് പിന്നാലെ ബെംഗലുരുവില്‍ ആഫ്രിക്കന്‍ വംശജന്‍ പ്രതിഷേധ പ്രകടനം നടത്തി. എന്നാല്‍ പ്രതിഷേധക്കാരെ ശക്തമായാണ് പൊലീസ് നേരിട്ടത്. പൊലീസ് ആക്രമണത്തില്‍ നിരവധി ആഫ്രിക്കന്‍ വംശജര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ബെംഗലുരുവില്‍ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന ആഫ്രിക്കന്‍ വംശജരുടെ സംഘടനയായ പാന്‍ ആഫ്രിക്കന്‍ ഫെഡറേഷനിലെ അംഗങ്ങളായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധം പൊലീസുകാരെ കയ്യേറ്റം ചെയ്യുന്ന നിലയിലേക്ക് എത്തിയതോടെ ഇവര്‍ക്ക് നേരെ പൊലീസ് ലാത്തി പ്രയോഗിച്ചു. ബെംഗലുരുവിലെ ജെ സി നഗര്‍ പൊലീസ് സ്റ്റേഷനിലേക്കായിരുന്നു ആഫ്രിക്കന്‍ വംശജര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. നിരവധി ആഫ്രിക്കന്‍ വംശജരെ പൊലീസ് വളഞ്ഞിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ലാത്തിയടിയേറ്റ് രക്തം വന്നിട്ടും പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ മര്‍ദ്ദനമുറ് തുടര്‍ന്നതില്‍ രൂക്ഷമായി വിമര്‍ശനമാണ് ഉയരുന്നത്. പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത നിരവധിപ്പേരെ പൊലീസ് നിരവധിപ്പേരെ അറസ്റ്റ് ചെയ്തു.

എന്നാല്‍ 2017ല്‍ വിസാ കാലാവധി അവസാനിച്ചിട്ടും വിദ്യാര്‍ത്ഥി രാജ്യത്ത് തുടര്‍ന്നതിനേക്കുറിച്ച് വിശദമായ അന്വേഷണം നടത്താനൊരുങ്ങുകയാണ് കര്‍ണാടക പൊലീസ്. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‍റെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായത്. അന്വേഷണം സിഐഡിയ്ക്ക് കൈമാറിയെന്നും ബെംഗലുരു പൊലീസ് കമ്മീഷണര്‍ കമാല്‍ പന്ത് വ്യക്തമാക്കി. ഇന്ത്യയിലെ പൊലീസുകാര്‍ ആഫ്രിക്കന്‍ വംശജര്‍ക്കെതരിരെ വംശീയ അധിക്ഷേപം നടത്തുന്നതായി പരക്കെ ആരോപണം നടക്കുന്നതിനിടയിലാണ് ഈ സംഭവ വികാസങ്ങള്‍. കൃത്യമായ ഇടവേളകളില്‍ ആഫ്രിക്കന്‍ വംശജരെ വ്യാജക്കേസ് ചമച്ച് അകത്താക്കുന്നുവെന്നാണ് ആരോപണങ്ങളില്‍ പ്രധാനം. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios