ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ സ്ഥാനാര്‍ത്ഥി മോഹവുമായിയെത്തുന്നവര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥിത്വത്തിന് ഹരിയാനയിലെ കോണ്‍ഗ്രസ് നേതൃത്വം ഇതിനോടകം കുറിപ്പില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നു. 

ഘോഷണപത്ര എന്ന പേരില്‍ ഇറക്കിയിരിക്കുന്ന കുറിപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ ഗുണങ്ങളാണ് വ്യക്തമാക്കിയിരിക്കുന്നത്. സാധാരണക്കാരനുമായി സമ്പര്‍ക്കം വേണം,ചായ കുടിക്കണം, ഖദര്‍ വസ്ത്രങ്ങള്‍ ധരിക്കണം, പാര്‍ട്ടി ആശയങ്ങളില്‍ അടിയുറച്ച് നില്‍ക്കണം, ഗാന്ധിയന്‍ ജീവിതശൈലി പിന്തുടരണം, മതേതര മൂല്യങ്ങളില്‍ ഉറച്ച് നില്‍ക്കണം എന്നിങ്ങനെ പോവുന്ന സ്ഥാനാര്‍ത്ഥിയുടെ ഗുണങ്ങള്‍. 

ജനറല്‍ വിഭാഗത്തിന് 5000 രൂപയാണ് സ്ഥാനാര്‍ത്ഥിത്വത്തിന് കെട്ടിവക്കേണ്ടത്. പട്ടിക ജാതി, പട്ടിക വര്‍ഗം, വനിത വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഈ തുക 2000 രൂപയാണ് .