Asianet News MalayalamAsianet News Malayalam

സര്‍ക്കാര്‍ ആണവനയം വ്യക്തമാക്കണം; 'കശ്മീര്‍' ഐക്യരാഷ്ട്രസഭയില്‍ ചര്‍ച്ചയാകുന്നതില്‍ ആശങ്കയെന്നും കോണ്‍ഗ്രസ്

സര്‍ക്കാരിന്‍റെ  ആണവ നയം എന്തായാലും, അതിനെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യും. അർദ്ധവാക്യങ്ങളിൽ ഒതുക്കാതെ നയം എന്താണ് എന്ന് രാജ്യത്തോട് സർക്കാർ വ്യക്തമാക്കണം.

congress have concern for the united nations decision to  discuss kashmir issue manu abhishek singhvi
Author
Delhi, First Published Aug 16, 2019, 4:37 PM IST

ദില്ലി: കശ്മീർ വിഷയം ഐക്യരാഷ്ട്രസഭ ചർച്ച ചെയ്യുന്നതിൽ കടുത്ത ആശങ്കയെന്ന് കോൺഗ്രസ്. ഐക്യരാഷ്ട്രസഭയുടെ യോഗം റദ്ദാക്കാൻ സർക്കാർ സമ്മർദ്ദം ചെലുത്തണമെന്നും കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‍വി പറഞ്ഞു. 

കശ്മീർ രാജ്യത്തിന്റെ ആഭ്യന്തര വിഷയമാണ്. ഇക്കാര്യം ഐക്യരാഷ്ട്രസഭ ചര്‍ച്ച ചെയ്യുന്നതില്‍ ആശങ്കയുണ്ട്. പ്രധാനമന്ത്രി ഈ വിഷയത്തിൽ പ്രതികരിക്കണം .ഇങ്ങനെയൊരു യോഗത്തിന്റെ ആവശ്യമെന്താണ് എന്നും മനു അഭിഷേക് സിംഗ് വി ചോദിച്ചു. 

സര്‍ക്കാരിന്‍റെ  ആണവ നയം എന്തായാലും അതിനെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യും. അർദ്ധവാക്യങ്ങളിൽ ഒതുക്കാതെ നയം എന്താണ് എന്ന് രാജ്യത്തോട് സർക്കാർ വ്യക്തമാക്കണം. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് നിയമനത്തെ സ്വാഗതം ചെയ്യുന്നു. ഇത് കോണ്‍ഗ്രസ് പ്രകടനപത്രികയുടെ ഭാഗമായിരുന്നു. നിയമനം വൈകുന്നതില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നതായും മനു അഭിഷേക് സിംഗ്‍വി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios