മൂത്രാശയത്തിലുണ്ടായ അണുബാധയെ തുട‍ര്‍ന്ന് രണ്ട് ദിവസം മുൻപാണ് മോട്ടിലാൽ വോറയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോട്ടിലാൽ വോറ അന്തരിച്ചു. 93 വയസായിരുന്നു. മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്നു. ഉത്തര്‍പ്രദേശ് ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏറെ നാൾ എഐസിസി ട്രഷററായി പ്രവര്‍ത്തിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മൂത്രാശയത്തിലുണ്ടായ അണുബാധയെ തുട‍ര്‍ന്ന് രണ്ട് ദിവസം മുൻപാണ് മോട്ടിലാൽ വോറയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ വര്‍ഷം ഏപ്രിൽ വരെ വോറ ചത്തീസ്ഗഢിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. സംഘടന ചുമതലയുള്ള എഐസിസി സെക്രട്ടറിയായും ട്രഷററായും ദീര്‍ഘകാലം അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.