ദില്ലി: രാജ്യത്ത് ഇന്ധന വില നിയന്ത്രിക്കാൻ സുപ്രീം കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയ്ക്ക് അടിസ്ഥാനമാക്കി ഇന്ധന വില നിശ്ചയിക്കണം എന്നായിരുന്നു ആവശ്യം. തൃശൂരിലെ കോൺഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്താണ് പരമോന്നത കോടതിയെ സമീപിച്ചത്.