വലിയ സുരക്ഷയോടെ മാത്രം പുറത്തിറങ്ങുന്ന നേതാവിനെ ആൾക്കൂട്ടത്തിൽ ചായ വിതരണക്കാരനായി കണ്ടപ്പോള്‍ തീർത്ഥാടകർ ആദ്യം അമ്പരന്നു.

ഡെറാഡൂൺ: : ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിൽ പ്രാര്‍ത്ഥന നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ക്ഷേത്ര സന്ദർശനത്തിന് ശേഷം ക്യൂവിൽ നിൽക്കുന്ന തീർത്ഥാടകർക്ക് രാഹുൽ ചായയും വിതരണം ചെയ്തു. അപ്രതീക്ഷിതമായി രാഹുലിനെ കണ്ട് തീർത്ഥാടകരും അമ്പരന്നു. ഞായറാഴ്ച ക്ഷേത്ര സന്ദർശനം കഴിഞ്ഞ് പുറത്തിറങ്ങിയ രാഹുൽ ഗാന്ധി ക്യൂവിൽ കാത്തുനിന്ന തീർഥാടകർക്കുള്ള ചായ വിതരണത്തിൽ പങ്കാളിയായുകയായിരുന്നു. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

വലിയ സുരക്ഷയോടെ മാത്രം പുറത്തിറങ്ങുന്ന നേതാവിനെ ആൾക്കൂട്ടത്തിൽ ചായ വിതരണക്കാരനായി കണ്ടപ്പോള്‍ തീർത്ഥാടകർ ആദ്യം അമ്പരന്നു. എല്ലാവരോടും ചിരിയോടെ വിശേഷങ്ങള്‍ തരിക്കി രാഹുൽ ചായ വിതരണം തുടർന്നപ്പോള്‍ ക്യൂവിൽ നിന്നവർക്കും ആവേശമായി. "സർ, ഞങ്ങൾ ടിവിയിൽ മാത്രമാണ് നിങ്ങളെ കണ്ടിട്ടുള്ളത്, ഇതാദ്യമായാണ് ഇത്ര അടുത്ത് കാണാൻ പറ്റിയത്. എനിക്ക് നിങ്ങളോടൊപ്പം ഒരു സെൽഫി എടുക്കാനാകുമോ' എന്ന് ഒരു യുവാവ് ജനക്കൂട്ടത്തിനിടയിൽ ചോദിച്ചു. സെൽഫി അഭ്യാർത്ഥനകൾ നിരസിക്കാതെ, തീർത്ഥാടകർക്കൊപ്പം ഫോട്ടോയെടുത്ത് ചായയും വിതരണം ചെയ്താണ് രാഹുൽ കേദാർനാഥ് ക്ഷേത്രത്തിൽ നിന്നും മടങ്ങിയത്. 

Scroll to load tweet…

ഉത്തരാഖണ്ഡില്‍ മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ രാഹുലിന്‍റെ കേദാർനാഥ് സന്ദർശനം കോൺഗ്രസ് ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് അറിയിച്ചത്. രാഹുല്‍ കേദാർനാഥ് ക്ഷേത്രം സന്ദർശിക്കുകയും രാജ്യത്തിന്റെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തുവെന്ന് കോൺഗര്സ് എക്സ് അക്കൌണ്ടിൽ കുറിച്ചു. നവംബർ ഏഴിന് ഛത്തീസ്ഗഡിലും മിസോറാമിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാഹുലിന്‍റെ കേദാർനാഥ് സന്ദർശനം.

Scroll to load tweet…

Read More : 'ദുബായിലേക്ക് പോയത് മുഖ്യമന്ത്രി പറഞ്ഞിട്ട്, പണമെത്തിച്ചു, ഭൂപേഷ് ബാഗേലുമായി ബന്ധം'; മഹാദേവ് ആപ്പ് പ്രമോട്ടർ