'ദുബായിലേക്ക് പോയത് മുഖ്യമന്ത്രി പറഞ്ഞിട്ട്, പണമെത്തിച്ചു, ഭൂപേഷ് ബാഗേലുമായി ബന്ധം'; മഹാദേവ് ആപ്പ് പ്രമോട്ടർ
മഹാദേവ് വാതുവയ്പ് കേസില്‍ ഛത്തീസ് ഘട്ട് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരായ ഇഡി റിമാൻഡ് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മഹാദേവ് ആപ്പില്‍ നിന്നുള്ള ഹവാല പണവുമായി പിടികൂടിയ അസിംദാസ് മുഖ്യമന്ത്രിയുമായുള്ള ബന്ധം സമ്മതിച്ചെന്നാണ് ഇഡി അവകാശപ്പെടുന്നത്.

ദില്ലി: മഹാദേവ് വാതുവയ്പ് കേസിൽ വെളിപ്പെടുത്തലുമായി ഓൺലൈൻ വാതുവയ്പ്പ് ആപ്പ് മഹാദേവ് പ്രമോട്ടർ ശുഭം സോണി.
ഛത്തീസ്ഗഡ് ഭൂപേഷ് ബാഗേലുമായി ബന്ധമുണ്ടെന്ന് മഹാദേവ് ആപ്പ് പ്രമോട്ടർ ശുഭം സോണി വെളിപ്പെടുത്തി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് താൻ ബിസിനസിനായി ദുബായിലേക്ക് പോയതെന്നും മുഖ്യമന്ത്രിക്ക് മുൻപും പണമെത്തിച്ചിട്ടുണ്ടെന്നും ശുഭം സോണി വെളിപ്പെടുത്തി. തന്‍റെ നിർദ്ദേശപ്രകാരമാണ് അസിം ദാസ് പണവുമായി ഛത്തീസ്ഘട്ടിലേക്ക് പോയത്. ഇക്കാര്യങ്ങൾ ഇമെയ്ലിലൂടെ ഇഡിയെ അറിയിച്ചിട്ടുണ്ടെന്നും ശുഭം സോണി വ്യക്തമാക്കി.
അതേസമയം ഇഡിയെ ഉപയോഗിച്ച് ഭയപ്പെടുത്താൻ നോക്കേണ്ടെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു. മൂന്ന് വർഷമായി തന്‍റെ പിന്നാലെ അന്വേഷണ ഏജൻസികളുണ്ടെന്നും തനിക്കെതിരെ ഒന്നും കണ്ടെത്താനായില്ല. മോദിയും അമിത് ഷായും കൂടാതെ ഇഡിയും രാഷ്ട്രീയ ജോലി ഏറ്റെടുക്കുന്നുവെന്നും ബാഗേൽ വിമർശിച്ചു. മഹാദേവ് വാതുവയ്പ് കേസില്‍ ഛത്തീസ് ഘട്ട് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരായ ഇഡി റിമാൻഡ് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മഹാദേവ് ആപ്പില്‍ നിന്നുള്ള ഹവാല പണവുമായി പിടികൂടിയ അസിംദാസ് മുഖ്യമന്ത്രിയുമായുള്ള ബന്ധം സമ്മതിച്ചെന്നാണ് ഇഡി അവകാശപ്പെടുന്നത്.
മഹാദേവ് ആപ്പില്‍ നിന്നുള്ള ഹവാല പണവുമായി പിടികൂടിയ അസിംദാസ് മുഖ്യമന്ത്രിയുമായുള്ള ബന്ധം സമ്മതിച്ചെന്ന് ഇഡി അവകാശപ്പെടുന്നു. ഓൺലൈൻ വാതുവയ്പ്പ് ആപ്പ് മഹാദേവ് ആപ്പിന് കേന്ദ്ര ഐടി മന്ത്രാലയം ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മഹാദേവ് അടക്കം 22 ആപ്പുകൾക്കാണ് കേന്ദ്രം വിലക്കേർപ്പെടുത്തിയത്. ഇഡിയുടെ അഭ്യർത്ഥന പ്രകാരമാണ് നടപടിയെന്ന് ഐ ടി മന്ത്രാലയം അറിയിച്ചു. ഓൺലൈൻ ബെറ്റിങ്ങിന് ഇന്ത്യയിൽ നിരോധനമുള്ളതിനാൽ ദുബായ് വഴിയാണ് മഹാദേവ് പ്രവർത്തിച്ചിരുന്നത്. സൗരഭ് ചന്ദ്രാകർ, രവി ഉപ്പൽ എന്നവരാണ് 2016 -ൽ ദുബായിൽ മഹാദേവ് ആപ്പ് എന്ന പേരിൽ ഓൺലൈൻ വാതുവെപ്പ് സ്ഥാപനം തുടങ്ങിയത്.
2020 ൽ കൊവിഡ് കാലത്ത് ജനം ഓൺലൈനിലേക്ക് ഒതുങ്ങിയതോടെ ബെറ്റിങ് കച്ചവടം പൊടിപൊടിച്ചു. ക്രിക്കറ്റ്, ഫുട്ബോൾ, ടെന്നീസ്, തിരഞ്ഞെടുപ്പ് ബെറ്റിങ് അങ്ങനെ എന്തിന്റെ പേരിലും ആവാം. 2019 വരെ 12 ലക്ഷം പേരായിരുന്നു മഹാദേവിൽ റജിസ്റ്റർ ചെയ്തിരുന്നത്. 2019 ൽ മഹാദേവ് ഗ്രൂപ്പ്, ഹൈദരാബാദ് കേന്ദ്രമായുള്ള റെഡ്ഡി അണ്ണാ ആപ് 1000 കോടി രൂപയ്ക്ക് വാങ്ങുന്നു. അതോടെ റജിസ്റ്റർ ചെയ്തവരുടെ എണ്ണം 50 ലക്ഷമായി. ഫ്രാഞ്ചൈസി മോഡലിലാണ് സ്ഥാപനത്തിന്റെ പ്രവർത്തനം. ദിവസേന 200 കോടി വരെ ഉടമകളുടെ പോക്കറ്റിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Read More : 'ഇഡിയെ ഉപയോഗിച്ച് ഭയപ്പെടുത്താൻ നോക്കണ്ട, 3 വർഷമായി അന്വേഷണ ഏജൻസികൾ പിന്നാലെ, ഒന്നും കണ്ടെത്താനായില്ല'
മോദിയെയും അമിത് ഷായെയും പോലെ ഇഡിയും രാഷ്ട്രീയ ജോലി ചെയ്യുന്നുവെന്ന് ഭൂപേഷ് ബാഗേൽ