കഴിഞ്ഞ ആഴ്ച ബിജെപി നേതാവ് ഗിരീഷ് മഹാജനുമായി സുജയ് പാട്ടീൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെതുടർന്നാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്.
മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകൻ ബിജെപിയിൽ ചേർന്നു. കോൺഗ്രസ് നേതാവ് രാധാകൃഷ്ണ വിഖേ പാട്ടീലിന്റെ മകൻ സുജയ് വിഖേ പാട്ടീലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സാന്നിദ്ധ്യത്തിൽ ബിജെപിയിൽ അംഗമായത്. മഹാരാഷ്ട്ര അസംബ്ളിയിലെ പ്രതിപക്ഷ നേതാവാണ് രാധാകൃഷ്ണ വിഖേ പാട്ടീൽ. കഴിഞ്ഞ ആഴ്ച ബിജെപി നേതാവ് ഗിരീഷ് മഹാജനുമായി സുജയ് പാട്ടീൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെതുടർന്നാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്.
സുജയ് ബിജെപിയിലേക്ക് എന്ന കാര്യത്തിൽ അഭ്യൂഹങ്ങളും നിലനിന്നിരുന്നു. അഹമ്മദ് നഗർ ജില്ലയിൽ ന്യൂറോസർജനായി ജോലി ചെയ്യുകയാണ് സുജയ് പാട്ടീൽ. ലോക്സഭാ ഇലക്ഷനിൽ മത്സരിക്കാനുള്ള ആഗ്രഹം ഇതിന് മുമ്പും സുജയ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ താൻ കോൺഗ്രസ് കുടുംബത്തിൽ നിന്നുള്ള വ്യക്തി ആയതിനാൽ ആ പാർട്ടി വേണ്ടെന്നുളള നിലപാടും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. കോൺഗ്രസ് നേതാവിന്റെ മകൻ ബിജെപിയിലേക്ക് പോയതിന്റെ ഞെട്ടലിലാണ് മഹാരാഷ്ട്ര പാർട്ടി നേതൃത്വം.
