ദില്ലി: കോൺഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുടെയും യോ​ഗം ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് തുടങ്ങി. പ്രിയങ്ക ഗാന്ധി ഉൾപ്പടെയുള്ള നേതാക്കൾ യോ​​ഗത്തിൽ പങ്കെടുത്തു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75-ാമത് ജന്മ വാർഷികാചരണം വിപുലമായ പരിപാടികളോടെ നടത്താന്‍ യോഗത്തിൽ തീരുമാനമായി.

സംഘടനകാര്യ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ബുധനാഴ്ചയാണ് യോ​ഗം വിളിച്ച് ചേർത്തിരുന്നത്.  എന്നാൽ, ചില കാരണങ്ങളാൽ യോ​ഗം ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. രാവിലെ 9.45നാണ് യോ​ഗം തുടങ്ങിയത്. അതേസമയം, പഞ്ചാബ് മന്ത്രിസഭയിൽ നിന്ന് രാജിവച്ച നവജോത് സിങ് സിദ്ദു ദില്ലി ഡിസിസി അധ്യക്ഷനായേക്കും എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.