മൈസുരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ തന്‍വീര്‍ സേട്ടിന് നേരെ അജ്ഞാതന്‍റെ ആക്രമണം. മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. മൈസൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 

ഗുരുതരമായി പരിക്കേറ്റ എംഎല്‍എ തന്‍വീര്‍ സേട്ടിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മൈസുരു പൊലീസ് കമ്മീഷണര്‍ തന്‍വീര്‍ സേട്ടിനെ സന്ദര്‍ശിക്കുകയും സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 

മൈസൂരില്‍ നിന്നുള്ള 20 വയസ്സുകാരന്‍ ഫര്‍ഹാന്‍ എന്നയാളാണ് ആക്രമിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂരിലെ നരസിംഹരാജ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് തന്‍വീര്‍ സേട്ട്.